ഈ നഗരത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കിയത് ഈ ഐ എ എസ്സുകാരന്‍

Published : Jan 31, 2019, 03:14 PM IST
ഈ നഗരത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കിയത് ഈ ഐ എ എസ്സുകാരന്‍

Synopsis

ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ മുനിസിപ്പൽ കമ്മീഷണറായ ആശിഷ് സിംഗ് ആണ് ഒരു നാടിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.13 ലക്ഷം ടൺ മാലിന്യക്കൂമ്പാരമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്ന് നീക്കം ചെയ്തത്. 

2018 -ലെ സ്വച്ഛ് ഭാരത് അഭിയാന്‍ റാങ്കിംഗിൽ ഇന്ത്യയിലെ ഏറ്റവും വ‍ൃത്തിയുള്ള നഗരമായി തെ‍രഞ്ഞെടുത്തത് മധ്യപ്രദേശിലെ ഇൻഡോറിനെയാണ്. മധ്യപ്രദേശ് സർക്കാരിന്റെയും അവിടുത്തെ ജനങ്ങളുടേയും പ്രയത്നമാണ് ഈ വിജയത്തിനു പിന്നില്‍. എന്നാൽ, ഇവരേക്കാളെല്ലാം കൂടുതലായി ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചൊരു ഐഎഎസ് ഉദ്യോഗസ്ഥനുണ്ട് ഇൻ‍ഡോറിൽ. 

ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ മുനിസിപ്പൽ കമ്മീഷണറായ ആശിഷ് സിംഗ് ആണ് ഒരു നാടിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.13 ലക്ഷം ടൺ മാലിന്യക്കൂമ്പാരമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്ന് നീക്കം ചെയ്തത്. മാലിന്യം നീക്കം ചെയ്ത കുന്നിൽചെരിവ് ഒരു കാടാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ആശിഷ്.     
 
നൂറേക്കറോളം സ്ഥലത്താണ് മാലിന്യം തള്ളിയിരുന്നത്. ഇന്ന് ഈ പ്രദേശത്ത് ഒരു തരിപ്പോലും മാലിന്യം കാണാൻ കഴിയില്ല. വർഷങ്ങളായി കെട്ടികിടന്ന മാലിന്യകൂമ്പാരം മൊത്തമായി ആശിഷ് അവിടെനിന്ന് മാറ്റി മറ്റൊരിടത്തേക്ക് മാറ്റി. വളരെ ശ്രദ്ധിച്ച് സുരക്ഷിതമായാണ് മാലിന്യങ്ങൾ അവിടെനിന്ന് മാറ്റിയത്. അതിനുശേഷം ഭൂമി തരിശായി കിടക്കാൻ ആശിഷ് മനസ്സുവന്നില്ല. അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് ആ ഭൂമി പച്ചപ്പാക്കി മാറ്റുകയാണ്. മാലിന്യ നിർമാർജ്ജന സംവിധാനം ഉപയോഗിച്ചുള്ള വനപ്രദേശമാണ് ആശിഷിന്റെ ലക്ഷ്യം. 

ആറ് മാസം കൊണ്ടാണ് ആശിഷും സഹപ്രവർത്തകരും ചേർന്ന് മാലിന്യം മാറ്റിയത്. പ്രദേശത്തുനിന്ന് മാറ്റിയ മാലിന്യങ്ങൾ കമ്പോസ്റ്റു വളം, ഇന്ധന  നിർമ്മാണം എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. മാലിന്യം മാറ്റിയതിന്റെ ചിത്രങ്ങൾ ആശിഷ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. നിലവിലെ പ്രദേശത്തിന്റെ ചിത്രങ്ങളും നേരത്തെയുള്ള പ്രദേശത്തിന്‍റെ അവസ്ഥയും താരതമ്യപ്പെടുത്തിയാണ് ആശിഷ് ട്വിറ്ററിൽ പങ്കുവച്ചത്. 
 
റോബോട്ടിക്ക് യന്ത്രങ്ങൾ ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. അഴുകിയവ-അല്ലാത്തവ എന്നിങ്ങനെ മാലിന്യങ്ങൾ തരം തിരിച്ചിരുന്നു. ഇതിൽ ഇരുമ്പടക്കം അഴുകാത്ത മാലിന്യങ്ങൾ ആക്രി കടക്കാർക്ക് വിൽക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇന്ധനമാക്കി മാറ്റുകയും ചെയ്തു. 

''യന്ത്രങ്ങൾ ഉപയോഗിച്ച് ഈ മാലിന്യങ്ങൾ നീക്കം ചെയ്യണമെങ്കിൽ മിനിമം അഞ്ച് വർഷം വേണ്ടിവരും. കൂടാതെ ഇവ നീക്കം ചെയ്യാൻ 65 കോടി രൂപയിലധികവും ആവശ്യമായി വരും. അത്രയും തുക നഗരസഭയുടെ കൈയിലില്ല. ഇതിനെ തുടർന്നാണ് താൻ മുന്നിട്ടറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്തതെ''ന്ന് ആശിഷ് പറഞ്ഞു.   
 

PREV
click me!

Recommended Stories

10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്
28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്