
അതിസുന്ദരിയായൊരു പെണ്‍കുട്ടി, കെനിയന്‍ മോഡല്‍ ഒലീവിയ! കറുകറെ കറുത്തവള്‍. വംശീയത എന്നാല്‍ ഇരുണ്ട നിറത്തിലുള്ള ആളുകളോടുള്ള മുന്‍വിധിയാണെന്നും അല്ലെങ്കില്‍, വ്യത്യസ്തനിറത്തിലുള്ള തൊലികളോടുള്ള, സമൂഹത്തോടുള്ള വ്യത്യസ്തമായ സമീപനമാണ് എന്നുമാണ് ഒലീവിയ സങ് പറയുന്നത്. ബിബിസി തയ്യാറാക്കിയ 'വണ്‍ മിനിറ്റ് സ്റ്റോറി'യിലാണ് ഒലീവിയ ഇക്കാര്യം പറഞ്ഞത്.
ഫാഷന്‍ ലോകത്ത് നിലനില്‍ക്കുന്ന വംശീയതയ്ക്കെതിരെ തന്‍റെ നിറമുപയോഗിച്ചുതന്നെ പോരാടുകയാണവള്‍. ഇനിയും ഒരു ജന്മം കൂടിയുണ്ടാവുകയാണെങ്കില്‍ തനിക്ക് ഇങ്ങനെ കറുത്ത പെണ്‍കുട്ടിയായിത്തന്നെ ജനിക്കണം. സാധാരണ പെണ്‍കുട്ടിയായിരുന്ന താന്‍ ഒരു പരസ്യ ഏജന്‍സിയുമായി കരാര്‍ ഒപ്പുവച്ചു. ഷൂട്ട് ചെയ്തു. അതിനെക്കുറിച്ച് താനത്രമാത്രം ബോധവതിയൊന്നും ആയിരുന്നില്ല. പക്ഷെ, ചില കടകളുടെയൊക്കെ മുന്നിലും മറ്റും എന്‍റെ മുഖം കണ്ടുതുടങ്ങി. ഞാന്‍ എന്‍റെ നിറത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അത് എപ്പോഴും നമ്മുടെ കൂടെയുണ്ടാകും. അതിനെ കുറിച്ച് ചിന്തിക്കാതിരിക്കുക സാധ്യമല്ല. പക്ഷെ, കറുപ്പ് മനോഹരമാണെന്ന് തിരിച്ചറിഞ്ഞു. അതില്‍ പ്രതീക്ഷ കൂടിയുണ്ട്. വംശീയത തുടച്ചുമാറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഒലീവിയ പറയുന്നു.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.