
നന്നേ ചെറുതിലേ കുഞ്ഞുങ്ങളെ ചെരുപ്പിടുവിച്ചാണ് നടത്താറുള്ളത്. അത് വീടിനകത്തായാലും പുറത്തായാലും അങ്ങനെത്തന്നെ. എന്നാല്‍ നഗ്നപാദരായി നടന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്ന് പഠനം.
ഇങ്ങനെ നടക്കുന്നത് കുഞ്ഞുങ്ങളില്‍ മോട്ടോര്‍ സ്കില്‍സ്, ഓടാനും ചാടാനുമൊക്കെയുള്ള കഴിവ് ഒക്കെ വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. 'ഫ്രണ്ടിയേഴ്സ് ഇന്‍ പീഡിയാട്രിക്സ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാലന്‍സ് ചെയ്യുന്നതിലും, ഓട്ടം പോലെയുള്ള സ്പോര്‍ട്സിലും മറ്റ് കുട്ടികളെ അപേക്ഷിച്ച് നഗ്നപാദരായി നടന്നുശീലിച്ച കുട്ടികള്‍ക്ക് കഴിവ് കൂടുമെന്ന് പഠനത്തില്‍ പറയുന്നു. ആറ് മുതല്‍ പത്ത് വരെ വയസുള്ള കുഞ്ഞുങ്ങളിലാണ് ഇങ്ങനെ നടക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുക.
മസിലുകളുടെ വികാസത്തിനും ഈ നഗ്നപാദരായുള്ള നടത്തം നല്ലതാണ്. കാലാണ് ശരീരത്തിന്‍റെ ഭാരം താങ്ങുന്നത്. അതിനാല്‍ ചെരുപ്പിടാതെ നടക്കുമ്പോള്‍ വളരെ എളുപ്പത്തില്‍ കുഞ്ഞുങ്ങള്‍ ബാലന്‍സിങ്ങ് ശീലിക്കും. പിന്നീട്, വാഹനമോടിക്കുമ്പോള്‍ വരെ ഇവ ഉപകാരപ്രദമാകും.
മറ്റ് ഗുണങ്ങള്‍ ഇതൊക്കെയാണ്:
പുറത്തുള്ളതിനേക്കാള്‍ കുറവായിരിക്കും കുഞ്ഞുങ്ങളുടെ ഷൂവിലുള്ള ബാക്ടീരിയകളും ഫംഗസും. അതിനാല്‍ സുരക്ഷിതമായ സ്ഥലത്ത് കുഞ്ഞുങ്ങളെ ചെരുപ്പിടീക്കാതെ നടത്തുന്നതാണ് ഉത്തമം. കൂടാതെ, കുഞ്ഞുങ്ങള്‍ക്ക് നിലത്ത് നേരിട്ട് ചവിട്ടുമ്പോള്‍ സ്വന്തം ശരീരത്തെ കുറിച്ച് കൂടുതല്‍ ബോധ്യം വരും. മണ്ണിനോടും ചുറ്റുമുള്ള ലോകത്തോടും അടുപ്പം വര്‍ധിക്കും. കാലുകളുടെ ആരോഗ്യത്തിനും ഇത്തരം നടത്തം നല്ലതാണ്. കൂടുതല്‍ നേരം ഇറുങ്ങിയ ചെരുപ്പിനുള്ളില്‍ കാലുകളിരിക്കുന്നത് കാലുകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ പറ്റുന്ന സമയങ്ങളിലെല്ലാം നഗ്നപാദരായി നടക്കുന്നതാണ് നല്ലത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം