ഓഫീസില്‍ വരെ വെള്ളം കയറിയിട്ടും, ഇവര്‍ ഒഴിഞ്ഞു പോകാത്തതിന് കാരണം ഇതാണ്

Published : Sep 15, 2018, 03:15 PM ISTUpdated : Sep 19, 2018, 09:26 AM IST
ഓഫീസില്‍ വരെ വെള്ളം കയറിയിട്ടും, ഇവര്‍ ഒഴിഞ്ഞു പോകാത്തതിന് കാരണം ഇതാണ്

Synopsis

'വെള്ളം കെട്ടിടത്തിന്‍റെ വളരെ അടുത്തെത്തിയിരിക്കുകയാണ്. കെട്ടിടം ഒഴിപ്പിക്കേണ്ടതുണ്ട്. എന്നിട്ടും, ഞങ്ങളിവിടെ തുടരുന്നത് നിങ്ങളെ അപ്പപ്പോള്‍ കാര്യങ്ങളറിയിക്കാനാണ്' എന്നാണ് കോക്സ് പറഞ്ഞത്.   

വില്‍മിങ്ടണ്‍: ഓഫീസില്‍ വരെ വെള്ളം കയറിയാല്‍ എന്തുചെയ്യും, ഇറങ്ങി പോകും അല്ലേ? പക്ഷെ, ഈ ചാനല്‍ അവതാരകര്‍ അപ്പോഴും അവരുടെ ജോലി ചെയ്യുകയായിരുന്നു. നോര്‍ത്ത് കരോലിനയിലെ ഒരു ചാനല്‍ ഓഫീസിലെ ജീവനക്കാരാണ് തങ്ങളുടെ ഓഫീസില്‍ വെള്ളം കയറുമ്പോഴും കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിനയെ വല്ലാതെ ബാധിച്ചിരുന്നു. ഓഫീസിനു ചുറ്റും വെള്ളം കയറിയപ്പോഴും, മറ്റുള്ളവര്‍ പോയപ്പോഴും, ചാനലിലെ രണ്ട് അവതാരകര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. കാലാവസ്ഥ കൈകാര്യം ചെയ്യുന്ന ഡോണി കോക്സ്, ഷെയ്ന്‍ ഹിന്‍ഡണ്‍ എന്നിവരാണ് ഓഫീസില്‍ തുടര്‍ന്ന് ലൈവ് അപ്ഡേറ്റ്സ് നല്‍കിയത്. 

'വെള്ളം കെട്ടിടത്തിന്‍റെ വളരെ അടുത്തെത്തിയിരിക്കുകയാണ്. കെട്ടിടം ഒഴിപ്പിക്കേണ്ടതുണ്ട്. എന്നിട്ടും, ഞങ്ങളിവിടെ തുടരുന്നത് നിങ്ങളെ അപ്പപ്പോള്‍ കാര്യങ്ങളറിയിക്കാനാണ്' എന്നാണ് കോക്സ് പറഞ്ഞത്. 

ന്യൂ ബേണിലുള്ള ഡബ്ല്യു.സി.ടി.ഐ സ്റ്റേഷനില്‍ നിന്നാണ് ലൈവ് അപ്ഡേറ്റ് പോയത്. 30,000 പേര്‍ താമസിക്കുന്ന ഇവിടെ ചുഴലിക്കാറ്റിലും മഴയിലും പത്തടിയോളം വെള്ളം കയറിയിരുന്നു. ആഷ്ലി പ്രത് എന്ന മറ്റൊരു ജീവനക്കാരന്‍ ഏഴ് മണിയോടെ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. സ്റ്റേഷന് പുറത്തുവരെ വെള്ളം കയറുന്നതായിരുന്നു വീഡിയോ. കുറച്ച് സമയത്തിനു ശേഷം കോക്സ് ചാനലില്‍ പ്രത്യക്ഷപ്പെടുകയും വെള്ളം ക്രമാതീതമായി കയറുന്നതിനാല്‍ അവിടെ താല്‍ക്കാലികമായി സംപ്രേഷണം നിര്‍ത്തുകയാണെന്നും സഹോദരസ്ഥാപനത്തില്‍ നിന്നും സംപ്രേഷണം തുടരുമെന്നും അറിയിക്കുകയും ചെയ്തു. 

ഹിന്‍റണ്‍ വെള്ളിയാഴ്ച സ്റ്റേഷനില്‍ വെള്ളം കയറുന്നതിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളെക്കൊണ്ട് കഴിയും വിധം നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും കാര്യങ്ങള്‍ കൈവിട്ടും പോകുമെന്നാകുമ്പോഴാണ് സംപ്രേഷണം അവസാനിപ്പിച്ചതെന്നും ഹിന്‍റണും പറയുന്നു. 


 

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി