വയസ്സ് 53, മകളുടെ മേക്കപ്പില്‍ അമ്മയുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍!

Published : Jan 05, 2019, 02:56 PM ISTUpdated : Jan 05, 2019, 03:05 PM IST
വയസ്സ് 53, മകളുടെ മേക്കപ്പില്‍ അമ്മയുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍!

Synopsis

പ്രായം തോന്നുന്നതൊക്കെ മനസിന്‍റെ തോന്നലാണ് എന്നാണ് കൃഷ്ണ പറയുന്നത്. krish.makeover എന്ന പേജിലാണ് അമ്മയുടെ മേക്കപ്പിന് മുമ്പും ശേഷവുമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ലണ്ടനിലെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മലയാളിയായ കൃഷ്ണ. അനേകം പ്രശസ്തരായ മോഡലുകള്‍ക്ക് മേക്കപ്പ് ചെയ്യുന്ന ആള്‍. കഴിഞ്ഞ ദിവസമാണ് കൃഷ്ണയോട് അമ്മ പറഞ്ഞത്, വയസാകുന്നതുപോലെ തോന്നുന്നു എന്ന്. ഒന്നും നോക്കിയില്ല. ഒരു ചെറിയ മേക്കപ്പിലൂടെ അമ്മയുടെ നഷ്ടമായിപ്പോകുന്ന ആത്മവിശ്വാസം വീണ്ടെടുക്കപ്പെട്ടു. അമ്മ ശ്രീജ പ്രസന്നന്‍ കണ്ണാടി നോക്കിയപ്പോള്‍ ഒന്നു ഞെട്ടി. ഒറ്റയടിക്ക് പത്ത് വയസ്സ് കുറഞ്ഞതുപോലെ. 

പ്രായം തോന്നുന്നതൊക്കെ മനസിന്‍റെ തോന്നലാണ് എന്നാണ് കൃഷ്ണ പറയുന്നത്. krish.makeover എന്ന പേജിലാണ് അമ്മയുടെ മേക്കപ്പിന് മുമ്പും ശേഷവുമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. വലിയ കമ്മലുകളും ഗോള്‍ഡന്‍ നിറമുള്ള ബ്ലൌസും നീലയില്‍ കല്ലുകള്‍ വെച്ച സാരിയും ആകെ തിരിച്ചറിയാനേ കഴിയാനാവാത്തത്ര മനോഹരമായിരുന്നു ശ്രീജയുടെ മാറ്റം.

ഫേസ്ബുക്ക് പോസ്റ്റ്: 
 

PREV
click me!

Recommended Stories

മലിനവായുവിൽ വീർപ്പുമുട്ടി, മടുത്തു, ഡൽഹി വിടുന്നു; 13 വർഷത്തെ താമസം അവസാനിപ്പിച്ച് യുവാവ്
വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ