
ഓസ്ട്രലിയന്‍ ചാനലായ എബിസി 24ലെ അവതാരകക്ക് പറ്റിയ പറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വാര്‍ത്താ വായനക്കിടെ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ അവതാരകരകര്‍ക്ക് പറ്റുന്ന അമളികള്‍ മുന്‍പും വാര്‍ത്തായായിട്ടുണ്ട്.
എന്നാല്‍ എബിസി24 ലെ അവതാരക നടാഷ എക്‌സെല്‍ബിക്ക് സംഭവിച്ചതും ഇതുപോലൊരു അബദ്ധമാണ്.
സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് കാണിക്കുന്നതിനിടയില്‍ പേന നോക്കിയിരുന്ന നടാഷ റിപ്പോര്‍ട്ട് തീര്‍ന്നത് അറിഞ്ഞില്ല. പെട്ടന്ന് സംഭവം തിരിച്ചറിഞ്ഞ നടാഷ പെട്ടന്ന് വായന പുനരാരംഭിക്കുകയായിരുന്നു.
അബദ്ധം പറ്റിയെന്ന് മനസിലായ നടാഷയുടെ റിയാക്ഷനായിരുന്നു വീഡിയോയെ വൈറലാക്കിയത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ നടാഷയുടെ വീഡിയോ ലക്ഷങ്ങള്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. എന്നാല്‍ ഈ അവതാരിക ആദ്യമായല്ല കുരുക്കില്‍ 2013 ല്‍ ഗൗരവമേറിയ ഒരു വാര്‍ത്ത വായിക്കുന്നതിനിടെ ചിരിച്ചതിന് നടാഷക്ക് മാപ്പുപറയേണ്ടി വന്നിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം