പാറമാക്രി; കേരളത്തിന്‍റെ പുതിയ തവള

By Web DeskFirst Published Nov 18, 2016, 3:31 AM IST
Highlights

രണ്ടാമന്‍ കര്‍ണ്ണാടകക്കാരനാണ്. ഇതിന്‍റെ പേര് ഇന്ദിറാണ ഭദ്രായ് ( Indirana bhadrai). അന്താരാഷ്ട്ര ഗവേഷണ ജേർണലായ പ്ലോസ് വണ്ണിൽ പുതിയ തവളയിനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പ്രശസ്ത ഉഭയജീവി ഗവേഷകനും ഡൽഹി സർവകലാശാലയിലെ പ്രൊഫസറുമായ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലാണ് പുതിയ ഇനം തവളയിനങ്ങളെ തിരിച്ചറിഞ്ഞത്. 

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഗവേഷകന്‍ ഡോ.ബിജുവും സഹപ്രവർത്തക സൊണാലി ഗാർഗും ചേർന്നാണ് പഠനപ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. പാറപ്രദേശത്ത് കാണപ്പെടുന്ന തവള എന്ന അർഥത്തിലാണ് പാറമാക്രി എന്ന സ്പീഷീസ് നാമം നൽകിയതെന്ന് ഗവേഷകര്‍ പറയുന്നു.

കന്യാകുമാകന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ട മേഖലയില്‍ മാത്രം കാണപ്പെടുന്ന തവള വര്‍ഗ്ഗമാണ് ഇന്ദിറാണ‍. ഈ ജനുസില്‍ ഇതിനകം ഒട്ടേറെ സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. ആ ഗണത്തിലെ പുതിയ അംഗങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞ രണ്ടും.

പ്രാചീന ഗോണ്ട്വാനാലാന്‍ഡിന്റെ കാലത്ത് രൂപപ്പെട്ട ജീവികളാണ് ഇവയെന്നും, അതിനാല്‍ പശ്ചിമഘട്ടത്തിന്റെ പരിണാമചരിത്രത്തിലെ തിരുശേഷിപ്പുകളാണ് ഇന്ദിറാണ വര്‍ഗ്ഗക്കാരായ തവളകളെന്നുമാണ് ഗവേഷകരുടെ വിശ്വാസം.

 

click me!