ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് പിന്നെയെന്ത് സംഭവിക്കുന്നു?

Published : Oct 04, 2018, 03:52 PM ISTUpdated : Oct 04, 2018, 04:50 PM IST
ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് പിന്നെയെന്ത് സംഭവിക്കുന്നു?

Synopsis

സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ അതില്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പഠിക്കണമെന്നും, ഡോക്ടര്‍മാര്‍ അത് ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ പറയുന്നു.   

പിറ്റ്സ്ബര്‍ഗ്: ലൈംഗികാതിക്രമങ്ങള്‍ വലിയ രീതിയിലുള്ള മാനസിക പ്രത്യാഘാതങ്ങളുണ്ടാക്കും. പക്ഷെ, പുതിയൊരു പഠനം പറയുന്നത്, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ കാരണമായേക്കാം എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പീഡനമോ, പീഡന ശ്രമമോ രക്തസമ്മര്‍ദ്ദത്തിനും, ഉറക്കമില്ലായ്മക്കും കാരണമാകും. 

''ലൈംഗികാതിക്രമങ്ങളിലൂടെ, അല്ലെങ്കില്‍ അത്തരം ശ്രമങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. അത്, മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കാം. '' ഗവേഷകരിലൊരാളായ റെബേക്ക് തേസ്റ്റണ്‍ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

40നും 60നും ഇടയില്‍ പ്രായമുള്ള 304 പുകവലിക്കാത്ത സ്ത്രീകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അവരുടെ ബ്ലഡ് പ്രഷര്‍, ഉയരം, തൂക്കം ഇവയെല്ലാം നേരത്തേ രേഖപ്പെടുത്തി. അവര്‍ക്ക് ഒരു ചോദ്യാവലിയും നല്‍കി. അതില്‍, ലൈംഗികാതിക്രമങ്ങളെ കുറിച്ച്, വിഷാദം, ആകാംക്ഷ എന്നിവയെ കുറിച്ച്, ഉറക്കത്തെ കുറിച്ച് ഒക്കെ ചോദിക്കുന്നുണ്ട്. അഞ്ചില്‍ ഒന്ന് സ്ത്രീകള്‍ നേരത്തെ ജോലി സ്ഥലത്തും, പുറത്തുമുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരുന്നു. അവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഉറക്കക്കുറവും, വിഷാദവും, ആകാംക്ഷയുമെല്ലാം കണ്ടെത്തി. 

സ്ത്രീകളുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ അതില്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പഠിക്കണമെന്നും, ഡോക്ടര്‍മാര്‍ അത് ശ്രദ്ധിക്കണമെന്നും ഗവേഷകര്‍ പറയുന്നു. 

അനുവാദമില്ലാതെയുള്ള സ്പര്‍ശം പോലും ലൈംഗികാതിക്രമമാണ്. അതുണ്ടാക്കുന്ന ശാരീരിക പ്രത്യാഘാതങ്ങള്‍ ഇതൊക്കെയാകാം; വിട്ടുമാറാത്ത തലവേദന, കഴുത്ത്, നടു വേദന, കാലുകള്‍ക്കും കൈകള്‍ക്കും ബലക്കുറവ്, ലൈംഗിക കാര്യങ്ങളിലെ പ്രശ്നങ്ങള്‍.

ലൈംഗികാതിക്രമമുണ്ടായാല്‍, മറ്റൊന്നും ആലോചിക്കാതെ തന്നെ നിയമപരമായി നീങ്ങാം. ഏറ്റവും അടുപ്പമുള്ളവരോടും, ചൂഷണം ചെയ്യില്ലെന്ന് ഉറപ്പുള്ളവരോടും തുറന്നു സംസാരിക്കാം.  

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!