Latest Videos

ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാതിരുന്ന ആ പട്ടാളക്കാരന്‍ ആരായിരുന്നു...?

By Web DeskFirst Published Nov 30, 2016, 9:42 AM IST
Highlights

അഗസ്റ്റ് ലാന്റ്‌മെസ്സര്‍ എന്ന സൈനികനാണ് ആയിരക്കണക്കിന് സൈനികര്‍ക്കിടയില്‍ ഹിറ്റലറോടുള്ള ആദരവ് പ്രകടിപ്പിക്കാതിരുന്നത്. അതിന് കാരണമുണ്ട്. തന്റെ ജീവിതം ഇല്ലാതാക്കിയ നാസി സേനയോടും വംശീയതയോടുമുള്ള പ്രതിഷേധമായിരുന്നു അത്. 1931ലാണ് ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ അംഗമായത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാന്റ്‌മെസ്സര്‍ ഇര്‍മ എക്ലര്‍ എന്ന ജൂത സ്ത്രീയുമായി പ്രണയത്തിലായി. 1935ല്‍ ഇര്‍മയെ വിവാഹം ആലോചിച്ചു. ഇരുവരും തമ്മില്‍ ിവവാഹ നിശ്ചയം കഴിഞ്ഞതോടെ ലാന്റ്‌മെസ്സര്‍ നാസി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

ഹാംബര്‍ഗില്‍ ലാന്റ്‌മെസ്സറും എക്ലറും വിവാഹം ചെയ്യുവാനായി അപേക്ഷ നല്‍കിയെങ്കിലും അത് നിഷേധിക്കപ്പെട്ടു. 1936 ജൂണ്‍ 13ന് ഹിറ്റലര്‍ ഒരു ജര്‍മ്മന്‍ കപ്പലില്‍ നിന്ന് അഭിസംബോധന ചെയ്യവേ സൈനികരുടെ ഇടയില്‍ ഹിറ്റ്‌ലറെ അഭിസംബോധന ചെയ്യാതെ ഇരുന്ന് ലാന്റ് മെസ്സര്‍ പ്രതിഷേധിച്ചു.
ജര്‍മ്മനിയിലെ ജീവിതത്തില്‍ നിരാശനായ ലാന്റ്‌മെസ്സര്‍ കുടുംബത്തോടൊപ്പം നാടുവിടാന്‍ തീരുമാനിച്ചു. ഡെന്‍മാര്‍ക്കിലേക്കുള്ള യാത്രാ മദ്ധ്യേ ലാന്റ്‌മെസ്സറിനെ നാസി സേന പിടികൂടി. എക്ലറുമായുള്ള ബന്ധത്തെ വിലക്കിയിട്ടും ലാന്റ്‌മെസ്സര്‍ അവരെ കൈവിട്ടില്ല. ഇതോടെ 1938ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാസി കോണ്‍സന്റേഷന്‍ ക്യാംപിലേക്കയച്ചു.  പിന്നീടൊരിക്കലും ലാന്റ്‌മെസ്സര്‍ തന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടിട്ടില്ല. 

ലാന്റ്‌മെസ്സറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ എക്ലറിനെയും മകളെയും നാസി സേന പിടികൂടി കോണ്‍സന്‍ട്രേഷന്‍ ക്യാപിലേക്കയച്ചു. അപ്പോള്‍ എക്ലര്‍ ഗര്‍ഭിണിയായിരുന്നു. ക്യാംപില്‍ വച്ചാണ് എക്ലര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്‍കിയത്. 
 

click me!