ഈ പാട്ടിനെ കുറിച്ച് എന്താണെഴുതുക? ആത്മാവില്‍ തൊട്ട് പാടി ഈ അറിയാത്ത ഗായകന്‍

By Web TeamFirst Published Feb 14, 2019, 1:01 PM IST
Highlights

'ഇതേക്കുറിച്ച് എഴുതാനിരുന്ന വാക്കുകളൊക്കെ ഈ ആലാപനത്തില്‍ മറപ്പെട്ടുപോയി. അതിനാല്‍ ഇനി എഴുതാനാവില്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് സമീര്‍ ബിന്‍സി ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് വാട്ട്സാപ്പില്‍ കിട്ടിയതാണെന്നും കേട്ടപ്പോള്‍ ഷെയര്‍ ചെയ്യാതിരിക്കാനായില്ലെന്നുമാണ് സമീര്‍ ബിന്‍സി ഇതിനേക്കുറിച്ച് പറയുന്നത്.

കുമാര്‍ സാനുവിന്‍റെ ആ പാട്ട്,
 
''തേരീ ഉമ്മീദ് തേരാ ഇന്തെസാർ കർതേ ഹേ...
ഏ സനം ഹം തോ സിർഫ് തുംസേ പ്യാർ കർതേ ഹേ..''

അതിമനോഹരമായി ആലപിച്ചിരിക്കുകയാണ് ഈ കലാകാരന്‍. ആരാണ് എന്നോ എവിടെയാണ് എന്നോ അറിയാത്ത ഈ ഗായകന്‍റെ പാട്ട് നിരവധി പേരാണ് വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്യുന്നത്. ഗസല്‍-ഖവാലി ഗായകനായ സമീര്‍ ബിന്‍സി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയിലും നിരവധി പേരാണ് ഊരും പേരുമറിയാത്ത ആ കലാകാരനെ അഭിനന്ദിച്ച് കമന്‍റിട്ടിരിക്കുന്നത്. 

കുമാര്‍ സാനുവിന്‍റെ അതേ ശബ്ദം എന്നും പലരും എഴുതി. ആരാണ് പകര്‍ത്തിയത് എന്നറിയില്ല. എങ്കിലും, ക്യാമറയെ പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം പാടുന്നത്. വിരഹത്തിന്‍റെ താളമുള്ള ഗാനം ആത്മാവ് കൊണ്ടാണ് അദ്ദേഹം പാടിയിരിക്കുന്നത്.

'ഇതേക്കുറിച്ച് എഴുതാനിരുന്ന വാക്കുകളൊക്കെ ഈ ആലാപനത്തില്‍ മറപ്പെട്ടുപോയി. അതിനാല്‍ ഇനി എഴുതാനാവില്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് സമീര്‍ ബിന്‍സി ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. തനിക്ക് വാട്ട്സാപ്പില്‍ കിട്ടിയതാണെന്നും കേട്ടപ്പോള്‍ ഷെയര്‍ ചെയ്യാതിരിക്കാനായില്ലെന്നുമാണ് സമീര്‍ ബിന്‍സി ഇതിനേക്കുറിച്ച് പറയുന്നത്.

ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് കരുതുന്ന ഈ ഗായകന്‍ സംഗീതത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും ഗൗരവത്തോടെ കാണുന്നുവെന്നും ഈ ഒറ്റ വീഡിയോയില്‍ തന്നെ വ്യക്തമാണ്. ചുറ്റുമുള്ളവര്‍ താളമിട്ട് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വീണ്ടും വീണ്ടും പാടാന്‍ ആവശ്യപ്പെടുന്നുമുണ്ട്. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ അറിയാമോ എന്നും വിലാസം കിട്ടുമോ എന്നും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. 

വീഡിയോ: 

click me!