തന്തൂരി ചായ, കൊതിയൂറുന്നൊരു വെറൈറ്റി ചായ

By Web TeamFirst Published Sep 23, 2018, 5:16 PM IST
Highlights

തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുക. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ അതങ്ങനെ തിളച്ച് മറിയും. അതോടെ ചായ പാകമാകും. 

തിരുവനന്തപുരം: തന്തൂരി ചിക്കന്‍, തന്തൂരി റൊട്ടി, തന്തൂരി ബിരിയാണി അങ്ങനെ പലതും കേട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ ട്രെന്‍ഡ് തന്തൂരി ചായയാണ്. നല്ല കനലില്‍ പൊള്ളുന്ന മണ്‍കലത്തില്‍ പാകപ്പെടുത്തിയെടുത്ത ചൂടു ചായ അതാണ് നമ്മുടെ തന്തൂരി ചായ. സംഗതി കണ്ടുപിടിച്ചത് അങ്ങ് പൂനെയില്‍ നിന്നാണ്. പൂനയിലാണ് ഈ ചായയുടെ ഉത്ഭവം. മലയാളികള്‍ എന്തും പരീക്ഷിക്കുന്നവരായത് കൊണ്ട് കേരളത്തിലും  തന്തൂരി ചായ ഹിറ്റായേക്കും. 

തന്തൂരി അടുപ്പില്‍ വെച്ച് ചുട്ട മണ്‍കലത്തില്‍ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയ്യാറാക്കുക. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ അതങ്ങനെ തിളച്ച് മറിയും. അതോടെ ചായ പാകമാകും. സംഗതി മണ്‍കലത്തിലാണ് തയ്യാറാക്കുന്നത് എന്നതുകൊണ്ടുതന്നെ സാധാരണ ചായയെ അപേക്ഷിച്ച് വില കുറച്ച് കൂടുതലാണ് 20 മുതല്‍ 25 രൂപ വരെയാണ് ഒരു ഗ്ലാസ് ചായയ്ക്ക് വില. 

പെരുന്തല്‍മണ്ണ, കോട്ടക്കല്‍ ഭാഗത്താണ് ഇപ്പോള്‍ തന്തൂരി ചായ കിട്ടുക. വെള്ളം ചേര്‍ക്കാത്ത ശുദ്ധമായ പാലില്‍ ആസാമില്‍ നിന്ന് വരുന്ന പ്രത്യേക മസാല തേയിലയില്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് ചായയ്ക്ക് ഇത്ര രുചി കൂടുന്നതിന്റെ രഹസ്യമെന്നാണ് പറയുന്നത്. വൈകാതെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ തന്തൂരി ചായ ലഭിക്കുമായിരിക്കും.

പൂനെയില്‍ തന്തൂരി ചായ ഉണ്ടാക്കുന്നത് കാണാം: 
 

click me!