ലോകത്തെ ഏറ്റവും സുന്ദരികളായ 17 സ്ത്രീകള്‍!

By Web DeskFirst Published Apr 25, 2016, 11:15 AM IST
Highlights

സൗന്ദര്യം. ലോകമെങ്ങും ക്യാമറയുമായി അലയുമ്പോള്‍ മിഹായില നോറോക് എന്ന ഫോട്ടാഗ്രാഫര്‍ തേടിയത് അതു മാത്രമായിരുന്നു. അങ്ങേയറ്റം മലീമസമായ, വിരൂപമായ ലോകത്തെ തെരുവുകളിലൂടെ ഏറ്റവും ആന്തരിക സൗന്ദര്യമുള്ള മനുഷ്യരെ തേടി അവള്‍ സദാ അലഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍, വിവിധ പ്രദേശങ്ങളില്‍ ആ ക്യാമറ പല മനുഷ്യരെ കണ്ടു. അവരില്‍നിന്നും ഏറ്റവും സുന്ദരികളായ സ്ത്രീകളെ അവളുടെ ക്യാമറക്കണ്ണുകള്‍ തെരഞ്ഞെടുത്തു. അറ്റ്‌ലസ് ഓഫ് ബ്യൂട്ടി എന്ന സ്വന്തം ബ്ലോഗിലൂടെ അവള്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചു. 

ആദ്യ ഘട്ടത്തില്‍ 15 രാജ്യങ്ങളാണ് അവള്‍ സന്ദര്‍ശിച്ചത്. ആദ്യ ഘട്ട യാത്ര കഴിയുമ്പോഴേക്കും സങ്കല്‍പ്പങ്ങള്‍ ആകെ മാറിയിരുന്നു. വ്യക്തികളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിനപ്പുറം അവര്‍ നിലകൊള്ളുന്ന സാംസ്‌കാരികമായ വൈവവിധ്യങ്ങളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിലേക്ക് ഫോക്കസ് മാറി. വൈവിധ്യകരമായ സാംസ്‌കാരിക, രാഷ്ട്രീയ അനുഭവങ്ങള്‍ എങ്ങനെയാണ് സ്ത്രീകളുടെ സൗന്ദര്യത്തില്‍ പ്രകടമാവുന്നത് എന്ന കാര്യത്തിലായി ശ്രദ്ധ. 

അറ്റ്‌ലസ് ഓഫ് ബ്യൂട്ടി ലോകത്തുള്ള പെണ്‍മയുടെ സൗന്ദര്യാഘോഷമാണ്. അതൊരു ഫോട്ടോഗ്രാഫി പ്രൊജക്ട് ആയി എടുക്കുമ്പോള്‍  റുമാനിക്കാരിയായ ഈ ഫോട്ടോഗ്രാഫര്‍ സൗന്ദര്യം എന്ന മാനകം മാത്രമാണ് വെച്ചത്.  30കാരിയായ മിഹായില മൂന്ന് വര്‍ഷമായി നിരന്തര യാത്രകളിലാണ്. ഇതിനകം 45 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 

ആദ്യ ഘട്ടത്തില്‍ 15 രാജ്യങ്ങളാണ് അവള്‍ സന്ദര്‍ശിച്ചത്. ആദ്യ ഘട്ട യാത്ര കഴിയുമ്പോഴേക്കും സങ്കല്‍പ്പങ്ങള്‍ ആകെ മാറിയിരുന്നു. വ്യക്തികളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിനപ്പുറം അവര്‍ നിലകൊള്ളുന്ന സാംസ്‌കാരികമായ വൈവവിധ്യങ്ങളുടെ സൗന്ദര്യം പകര്‍ത്തുക എന്നതിലേക്ക് ഫോക്കസ് മാറി. വൈവിധ്യകരമായ സാംസ്‌കാരിക, രാഷ്ട്രീയ അനുഭവങ്ങള്‍ എങ്ങനെയാണ് സ്ത്രീകളുടെ സൗന്ദര്യത്തില്‍ പ്രകടമാവുന്നത് എന്ന കാര്യത്തിലായി ശ്രദ്ധ. 

അങ്ങനെ പുതിയ കാഴ്ചപ്പാടിലൂടെ മിഹായിലയുടെ രണ്ടാം ഘട്ട യാത്രകള്‍ അവള്‍ തുടങ്ങി. ആ യാത്രയിലും അനേകം പേര്‍ അവളുടെ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ വന്നു. അവ വിവിധ പ്രസിദ്ധീകരണങ്ങളിലായി വെളിച്ചം കണ്ടു. അറ്റ്‌ലസ് ഓഫ് ബ്യൂട്ടി എന്ന ബ്ലോഗ് അതിനുള്ള ഇടമായി. 

ഇതാണ് മിഹായില:

ഇവിടെ നമുക്ക് കാണാം, മിഹായില പകര്‍ത്തിയ ചില സുന്ദരികളെ: 

Jodhpur, India (Credit: Mihaela Noroc)


Bucharest, Romania (Credit: Mihaela Noroc)


Dushanbe, Tajikistan (Credit: Mihaela Noroc)


Tibetan Plateau, China (Credit: Mihaela Noroc


Cape Town, South Africa (Credit: Mihaela Noroc)


Oxford, UK (Credit: Mihaela Noroc)


Harlem, New York (Credit: Mihaela Noroc)


Pyongyang, North Korea (Credit: Mihaela Noroc)


Wakhan Corridor, Afghanistan (Credit: Mihaela Noroc)


Kathmandu, Nepal (Credit: Mihaela Noroc)


Reykjavik, Iceland. (Credit: Mihaela Noroc)


Mumbai, India. (Credit: Mihaela Noroc)


Cairo, Egypt. (Credit: Mihaela Noroc)


Pushkar, India.(Credit: Mihaela Noroc)


Amritsar, India. (Credit: Mihaela Noroc)

 

click me!