വീഡിയോ: ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന യാത്ര!

By Web DeskFirst Published Jul 12, 2018, 11:40 AM IST
Highlights
  • മൂന്നു കിലോമീറ്ററാണ് യാത്രയില്‍ മൊത്തത്തിലുള്ള ദൂരം
  •  100 മീറ്റര്‍ (328 അടി) ആണ് ഇതിന്‍റെ ഉയരം
  •  വീതി വെറും ഒരു മീറ്ററും

മലാഗ: ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന യാത്ര ഏതാവാം?

ഒരു പക്ഷെ, സ്പെയിനിലെ മലാഗയിലെ 'കിങ്ങ്സ് പാത്ത്' വഴി ഉള്ളതായിരിക്കും അത് . ഉയരത്തെ പേടിയുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് കീഴടക്കാനായെന്ന് വരില്ല. മൂന്നു കിലോമീറ്ററാണ് യാത്രയില്‍ മൊത്തത്തിലുള്ള ദൂരം. 100 മീറ്റര്‍ (328 അടി) ആണ് ഇതിന്‍റെ ഉയരം. വീതി വെറും ഒരു മീറ്ററും. ഇതിലൂടെയാണ് നടന്ന് ചെല്ലേണ്ടത്.

2001 -ല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടച്ചിട്ടിരുന്നു കിങ്ങ്സ് പാത്ത്. പക്ഷെ, നവീകരിച്ച ശേഷം, 2015 -ല്‍ ഇത് വീണ്ടും സഞ്ചാരികള്‍ക്കായി  തുറന്ന് കൊടുക്കുകയായിരുന്നു. പുതുതായി നിര്‍മ്മിച്ച കമ്പിവേലികള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മലയിടുക്കുകളിലെ ഈ നടപ്പാതയുടെ താഴെ പുഴയാണ്. 

കിങ്ങ്സ് പാത്തില്‍ ഒരു ഗുഹയുമുണ്ട്. അത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലുള്ളതാണ്. യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്. ഇവിടെയുള്ള നവീനശിലായുഗത്തിലെ ഏഴ് എണ്ണത്തില്‍  ഏറ്റവും പ്രാധാന്യമുള്ള ഒന്നും ഇതാണ്. ഏഴായിരം വര്‍ഷമാണ് ഗുഹയുടെ ഇതിന്‍റെ പഴക്കം. 

1901 ലാണ് ഈ നടപ്പാത നിര്‍മ്മാണം ആരംഭിച്ചത്. 1905ല്‍ അതിന്‍റെ പണി പൂര്‍ത്തിയായി. കനാല്‍ നിര്‍മ്മിക്കുന്ന സമയത്ത് സര്‍വീസ് റോഡായി ഉപയോഗിച്ചുവരികയായിരുന്നു ഈ നടപ്പാത. 1921 ല്‍ കിങ്ങ് അല്‍ഫോണ്‍സോ പതിമൂന്നാമന്‍ ഇത് സന്ദര്‍ശിച്ചു. അതോടെയാണ് കിങ്ങ്സ് പാത്ത് എന്ന പേര് വരുന്നത്. 

2015ലെ നവീകരണത്തിന് ശേഷം ഇത് ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വഴി എന്നറിയപ്പെട്ടു തുടങ്ങി. സഞ്ചരിക്കുന്ന വഴിയിലെല്ലാം ജുറാസിക് കാലത്തെ അടയാളങ്ങള്‍ കാണാനാകും. 

എന്നാലും സാഹസികതയെ ഇഷ്ടപ്പെടുന്ന സഞ്ചാരികളെത്താറുണ്ട് ഈ കിങ്ങ്സ് പാത്തിലേക്ക്. 

click me!