മറ്റൊന്നും പോലെയല്ല ഈ മഴമേളം!

By റിജാം റാവുത്തര്‍First Published Jul 11, 2018, 6:34 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • റിജാം റാവുത്തര്‍ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


കാട്ടിലെ മഴ നനഞ്ഞിട്ടുണ്ടോ നിങ്ങള്‍?

വീട്ടു മുറ്റത്ത് തുള്ളിച്ചാടി മഴയത്ത് സ്വയം ആഘോഷിക്കും പോലെ അല്ല കാടിനുള്ളിലെ മഴ നനയല്‍.നമ്മള്‍ മഴ മന:പൂര്‍വം നനയുന്നതും മഴ നമ്മളെ ചുറ്റിപ്പിടിച്ചു നനയ്ക്കുന്നതും തമ്മില്‍ അനുഭവതലത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. 

കാടിനുള്ളിലൂടെ അങ്ങിനെ നടന്നു പോവുമ്പോള്‍ ചുറ്റുമുള്ള പച്ചപ്പിനു കടുപ്പം കൂടിയോ എന്നാവും ആദ്യം തോന്നുക. പിന്നെ അതൊരു ഇരുളായ് നിറഞ്ഞു വരും. അപ്പോള്‍ നമ്മിലെ ജൈവ കോശങ്ങള്‍ ഓരോന്നും അവയിലെ സ്വത സിദ്ധമായ ഭയത്തിന്റെ നൂറായിരം കുഞ്ഞു കുടകള്‍ നിവര്‍ത്തും. ആദ്യത്തെ ചാറ്റല്‍ തുള്ളികള്‍ ഇലപ്പുറങ്ങളില്‍ ചരല്‍ കല്ലുകള്‍ വാരി എറിയുമ്പോള്‍ പച്ചിലക്കുട പിടിച്ചു നില്‍ക്കുന്ന ഒരു മരച്ചുവട്ടിലേയക്ക് നമ്മള്‍ കൂട്ടുകൂടാനായ് ഓടി ചെല്ലും. 

അവിടെ അങ്ങിനെ ഉടല്‍ ഒട്ടിച്ചു നില്‍ക്കുമ്പോള്‍ ജലഘോഷത്തിന്റെ പഞ്ചാരിമേളം ചുറ്റും മുഴങ്ങും. അപ്പോള്‍ മഴയുടെ ഒളിപ്പോരാളികള്‍ മരങ്ങളെ തൊട്ടുവന്ന് നമ്മളെ ഇക്കിളിപെടുത്തിത്തുടങ്ങും. പിന്നെ നനഞ്ഞു നിറഞ്ഞ ഇലച്ചാര്‍ത്തുകള്‍ നമ്മുടെ ദേഹത്തേയ്ക്ക് വെള്ളം കോരിയൊഴിച്ച് പൊട്ടിച്ചിരിക്കും. മെല്ലെ മെല്ലെ നമ്മളും മഴയില്‍ കുതിരും. ദേഹത്തൂടെ ഇക്കിളിപ്പെടുതിക്കൊണ്ട് തണുപ്പിന്റെ കൈകള്‍ ഊര്‍ന്നിറങ്ങും. അപ്പോള്‍ ചുറ്റുമുള്ള കുന്നും മലകളും പുല്‍മേടുമൊക്കെ നമ്മുടെ നനഞ്ഞു കുതിര്‍ന്ന ഉടുതുണിയുടെ തുടര്‍ച്ച തന്നെയെന്നു തോന്നിപോകും.

കൈവെള്ളയും കാല്‍ വെള്ളയുമൊക്കെ മഞ്ഞു പോലെ വെളുത്തു തുടുക്കും. വെള്ളത്തില്‍ കുതിര്‍ന്ന തലമുടിയും രോമകൂപങ്ങളുമൊക്കെ ചുവടിളകി തറയൊട്ടിയ പുല്‍ത്തടമാവും. തണുപ്പ് കൂടി കൂടിയങ്ങ് വരുമ്പോള്‍ അടി വയറ്റില്‍ നിന്നും വിശപ്പിന്റെ ഒരു തീനാളം മേല്‍പോട്ടു ഉയര്‍ന്ന് ഉള്ളില്‍ നിന്നും ഉല ഊതും. സമയ സൂചികള്‍ മഴയത്ത് ഊരിപ്പോയ ഒഴിഞ്ഞ ഘടികാരം പോലെയുള്ള പ്രകൃതിയില്‍ മഴ വെള്ളം നിറയും. 

അപ്പോള്‍ അടി വയറ്റിലെ തീ ആളിക്കത്തി ആകുലപ്പെട്ടു തുടങ്ങിയിട്ടുണ്ടാവും. അത് അഗ്‌നി ശലഭങ്ങള്‍ പോലെ ദേഹം മുഴുവന്‍ പറക്കും .പെട്ടെന്ന് വളരെ പെട്ടെന്ന് നമ്മുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനാ ഫലം പോലെ മഴയുടെ ആകാശ സംഭരണി വറ്റി തുടങ്ങും . മഴ ശമിച്ച ആശ്വാസത്തില്‍ നമ്മള്‍ വെളി വെട്ടത്തേക്ക് ഇറങ്ങുമ്പോള്‍ പക്ഷെ അപ്രതീക്ഷിതമായി വെളിച്ചപ്പാടിനെ പോലെ ഒരു വിറയല്‍ വന്നു നമ്മളെ പിടികൂടും. 

താടിയെല്ലിനുള്ളില്‍ ഒരു ചെറിയ ചിറകടി പോലെയാണ് അത് തുടങ്ങുക. പിന്നെ അത് മുഴങ്ങുന്ന വണ്ടുകളെ പോലെ ദേഹമാകെ ഇഴഞ്ഞു നടക്കും. നമ്മള്‍ നിന്ന് കിടുകിടാ വിറക്കുമ്പോള്‍ മരങ്ങളും കിളികളുമൊക്കെ നമ്മളെ നോക്കി കളിയാക്കി ചിരിക്കും. മാക്രി കുഞ്ഞന്മാരും പുല്‍ച്ചാടികളും ഒക്കെ നമ്മളെ കോക്രി കാണിച്ചോണ്ട് തത്തക്കം പൊത്തക്കം ചാടും. അപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഒരു പൂമരം നമ്മുടെ വിറയലിനെ ഹാസ്യത്തോടെ അനുകരിച്ചു മരം പൊഴിക്കും. 

അപ്പോള്‍ നമുക്ക് നമ്മുടെ ശരീരം പ്രാണനെ പൊതിഞ്ഞു വെച്ചിരിക്കുന്ന, അതിന്റെയൊക്കെ കൂട്ടത്തില്‍ പെട്ട ഒരു നനഞ്ഞ തുകല്‍ക്കൂട് മാത്രമാണെന്ന് ബോധ്യമാവും.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!
 

click me!