30 പേരുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായവുമായി ഡോക്ടര്‍

By Web TeamFirst Published Jan 27, 2019, 3:57 PM IST
Highlights

അങ്ങനെയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 30 പേരുടെ ശസ്ത്രക്രിയ നടത്താന്‍ സഹായിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്. അതിനായി തന്‍റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം സ്വീകരിക്കും. 

ഹൃദയസംബന്ധിയായ അസുഖങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടി വരികയാണ്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്കിടയില്‍ 34 ശതമാനം മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട് എന്നാണ് പറയുന്നത്. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും മികച്ച ചികിത്സ കിട്ടാറില്ല. ശസ്ത്രക്രിയക്ക് ആവശ്യമായ പണവും കണ്ടെത്താനാവാറില്ല. ഈ കണക്കുകള്‍ കണ്ട് ബംഗളൂരു സെന്‍റ്. ജോണ്‍സ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി ഡിപാര്‍ട്മെന്‍റ് തലവന്‍ അസ്വസ്ഥനായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അസുഖ ബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം തീരുമാനിച്ചു. 

അങ്ങനെയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 30 പേരുടെ ശസ്ത്രക്രിയ നടത്താന്‍ സഹായിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുന്നത്. അതിനായി തന്‍റെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം സ്വീകരിക്കും. 

സ്വകാര്യ ആശുപത്രികളില്‍ സര്‍ജറിക്ക് രണ്ട് ലക്ഷം വരെ ചിലവ് വരും. ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ ചിലവ് കുറയുമെങ്കിലും പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ പെട്ടെന്ന് ചികിത്സ കിട്ടാറില്ല. അതിനാല്‍ പലര്‍ക്കും സ്വാകര്യാശുപത്രിയെ സമീപിക്കേണ്ടി വരുന്നു. 

ഇപ്പോള്‍ കയ്യിലുള്ള തുകയനുസരിച്ച് കുറച്ച് പേര്‍ക്ക് ചികിത്സ നല്‍കാനാകും അതില്‍ ചെറുപ്പക്കാര്‍, വീടിന്‍റെ നെടുംതൂണായി നില്‍ക്കുന്നവര്‍ എന്നിവരെയാകും പരിഗണിക്കുക. ശേഷിക്കുന്നവര്‍ക്കും ശസത്രക്രിയക്കുള്ള സഹായം പിന്നാലെ നല്‍കുമെന്നും ഡോ. വര്‍ഗീസ് പറയുന്നു. 

ഫെബ്രുവരി 19 -നകം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കാനാണ് കരുതുന്നതെന്നും ഡോക്ടര്‍ പറയുന്നു. 

click me!