Latest Videos

എം ബി എ ഉപേക്ഷിച്ചു, കൃഷി തെരഞ്ഞെടുത്തു; ഈ യുവാവ് വര്‍ഷത്തില്‍ നേടുന്നത് 10 ലക്ഷം വരെ

By Web TeamFirst Published Jan 27, 2019, 3:11 PM IST
Highlights

പ്രകൃതിയോടുള്ള എന്‍റെ ഇഷ്ടം തുടങ്ങുന്നത് ഇവിടെ നിന്നാണ്. കൃഷി വേരുറപ്പിക്കുന്നതും ഇവിടെ നിന്നു തന്നെ അമോഖ് പറയുന്നു. ബംഗളൂരുവിലെ ജൈന്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.എയ്ക്ക് ചേര്‍ന്നുവെങ്കിലും തന്‍റെ വഴി കൃഷിയാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. 

''ഞാന്‍ അഭിമാനത്തോടെ പറയും, എന്‍റെ മകന്‍ ഒരു എന്‍ജിനീയറാണ്, ഡോക്ടറാണ്, പ്രൊഫസറാണ്, സിവില്‍ സര്‍വെന്‍റാണ്. ഇങ്ങനെ പറയുന്നവര്‍ ഒരുപാടുണ്ടാകാം. എന്നാല്‍, എന്‍റെ മകന്‍ ഒരു കര്‍ഷകനാണ്. ഞാനതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്നവര്‍ കുറവായിരിക്കും. എന്‍റെ മാതാപിതാക്കള്‍ എല്ലാ ദിവസവും ഇങ്ങനെ പറയുന്നവരാണ്. ഞാന്‍ തന്നെ അതിന് കാരണം.'' പറയുന്നത് ഇരുപത്തിയഞ്ചുകാരനായ അമോഖ് എസ് ജഗ്തപ്. 

തന്‍റെ ചെറുപ്പകാലത്ത് തന്നെ അച്ഛന്‍റെ ഫാം ഹൗസില്‍ അവധി ദിവസങ്ങള്‍ ചെലവഴിക്കാനിഷ്ടമായിരുന്നു അമോഖിന്. 2004 -ലാണ് അവന്‍റെ അച്ഛന്‍ ആ ഫാംഹൗസ് വാങ്ങിയത്. നഗരത്തില്‍ നിന്നും 100 കിലോമീറ്ററെങ്കിലും ദൂരെ മാറിയാണിത്. 

പ്രകൃതിയോടുള്ള എന്‍റെ ഇഷ്ടം തുടങ്ങുന്നത് ഇവിടെ നിന്നാണ്. കൃഷി വേരുറപ്പിക്കുന്നതും ഇവിടെ നിന്നു തന്നെ അമോഖ് പറയുന്നു. ബംഗളൂരുവിലെ ജൈന്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.എയ്ക്ക് ചേര്‍ന്നുവെങ്കിലും തന്‍റെ വഴി കൃഷിയാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. 

2016 -ല്‍ അമോഖ് ജൈവകൃഷി തുടങ്ങി. വിവിധയിനം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചു. തൊഴിലാളികളുടെ കൂലിയും മറ്റ് ചിലവുകളും കഴിച്ച് വര്‍ഷത്തില്‍ ഏഴ് മുതല്‍ പത്തുലക്ഷം വരെ നേടുന്നു ഇപ്പോള്‍ അമോഖ്. 

അരി, റാഗി, മുതിര, പപ്പായ, വാഴ, ചിക്കു, ചക്ക, പേരക്ക തുടങ്ങിയവയും വിവിധ മരങ്ങളുമാണ് നടുന്നത്. കൂടാതെ, ആട്, പശു തുടങ്ങിയ മൃഗങ്ങളേയും വളര്‍ത്തുന്നു. മള്‍ട്ടി ക്രോപ്പിങ് മെത്തേഡ് ഉപയോഗിച്ചാണ് കൃഷി. 20 ഏക്കറോളം സ്ഥലത്ത് തെങ്ങുകളുണ്ട്. കൂടാതെ തേക്ക് തുടങ്ങിയ മരങ്ങളും. പത്ത് സ്ഥിരം തൊഴിലാളികളുണ്ട് ഫാമില്‍. വിളവെടുപ്പ് സമയത്ത് കൂടുതല്‍ പേരെ നിയമിക്കും. ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവയെല്ലാം ഉപഭോക്താക്കളിലെത്തിക്കുന്നത്. ഗ്രീന്‍വാലി എന്ന പേരില്‍ മെയിന്‍ റോഡിന് സമീപത്തായി കടയും ഉണ്ട്. ഇവിടെ പഴങ്ങള്‍, പച്ചക്കറി, തേന്‍, പാല്‍, നെയ്യ് ഇവയെല്ലാം കിട്ടും. 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)
 

click me!