
ദുബായ്: കുത്തനെയുള്ള പര്‍വ്വതത്തിന് മുകളില്‍ അതിസാഹസികമായ രീതിയില്‍ വണ്ടിയുമായി നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം അടുത്തിടെ വൈറലായിരുന്നു. ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നു ചിത്രത്തിന്‍റെ രഹസ്യം പുറത്ത്.
സൗദിയിലെ ഫിഫ മലനിരകളിലെ 3,500 മീറ്റര്‍ ഉയരത്തിലാണ് ഈ ജീപ്പ് യുവാവ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നാണ് ഇപ്പോള്‍ വിവരം. സൗദിയിലെ അജീല്‍ എന്ന പത്രമാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത് പിന്നീട് ട്വിറ്ററിലൂടെ ഈ ചിത്രം വൈറലാകുകയായിരുന്നു. പിന്നീട് മറ്റ് സോഷ്യല്‍ മീഡിയകളിലും വ്യാപിച്ചു. അജീല്‍ എന്ന പത്രത്തെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റൊരു അംഗിളില്‍ നിന്നുമുള്ള ചിത്രം
തന്‍റെ ഈ സാഹസികതയെ അനുകരിക്കരുത് എന്ന മുന്നറിയിപ്പും ഇയാളുടെതായി പത്രം വാര്‍ത്തയില്‍ ചേര്‍ചത്തിട്ടുണ്ട്. യുവാവിന്‍റെ ഈ സാഹസികതയെ വിഡ്ഢിത്തം എന്ന വിമര്‍ശനവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരക്കാരെ ജയിലില്‍ അടയ്ക്കുകയോ, അല്ലെങ്കില്‍ സൈന്യത്തില്‍ എടുക്കുകയോ വേണം എന്നാണ് ചിലര്‍ ഈ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ യുവാവിന്‍റെ വിവരങ്ങള്‍ പത്രം പുറത്ത് വിട്ടിട്ടില്ല.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.