ഈ കുട്ടികളെ കണ്ടുപഠിക്കാം!

Published : Oct 12, 2017, 03:51 AM ISTUpdated : Oct 04, 2018, 06:47 PM IST
ഈ കുട്ടികളെ കണ്ടുപഠിക്കാം!

Synopsis

നന്മയുടെ കയ്യൊപ്പ് ഈ കുഞ്ഞുങ്ങളുടെ മനസ്സില്‍ അല്ലാതെ മറ്റെവിടെ ആണ് തിരയേണ്ടത്? ഇന്നെനിക്ക് ഉറപ്പിക്കാം, നമ്മുടെ കുഞ്ഞുങ്ങള്‍ പാഠങ്ങള്‍ക്കുമപ്പുറം ജീവിതം കൂടെ പഠിക്കുന്നുണ്ട്, ഇവിടെ നിന്നും!



ഒരു ദിവസം അടുക്കളയില്‍ പണിയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞു വന്നു പറഞ്ഞത്, 'അമ്മേ, ശേഖറിന്റെ ബര്‍ത്ത് ഡേ ആണ് അഞ്ചാം തീയതി'.

അവളുടെ ക്ലാസ്സിലെ ഭിന്നശേഷിക്കാരനായ കുട്ടിയാണ് ശേഖര്‍. 'വയ്യാത്ത കുട്ടി' എന്ന പരിചയപ്പെടുത്തല്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം ഉണ്ടെനിക്ക്. അടുപ്പിലെ കടുക് കരിയണ്ടാ എന്ന് കരുതി മാത്രം, 'ഹം...' എന്നൊരു മൂളലില്‍ ഒതുക്കി മറുപടി. എങ്കിലും, എന്തിനാവും അങ്ങിനെ പറഞ്ഞത് എന്ന് ആലോചിക്കാതെയിരുന്നില്ല.

രാത്രി കിടക്കാന്‍ നേരം, കുഞ്ഞു അത്ര ഹാപ്പി ഒന്നും അല്ല. പയ്യെ ഒന്ന് കെട്ടിപ്പിടിച്ച് ചോദിച്ചു, 'കുഞ്ഞൂന് ശേഖറിന്റെ ബര്‍ത്ത് ഡേ  ആഘോഷിക്കണോ? Any Plans?'

പരിഭവപിണക്കം മാഞ്ഞ്, മുഖത്തൊരു സന്തോഷം തെളിഞ്ഞു. കിടന്ന ആള്‍ ചാടി എണീറ്റ്, 'പ്ലാന്‍ ഒന്നും ഇല്ലമ്മേ... എന്താണ് ചെയ്യുക? അമ്മ പറ'

ഞാനും ഒന്ന് ആലോചിച്ചു, ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ എന്തെല്ലാമോ കാരണങ്ങള്‍ കൊണ്ട് ശേഖര്‍, കുഞ്ഞൂന്റെ മനസ്സില്‍ അത്രമേല്‍ ആഴത്തില്‍ അടയാളപ്പെട്ടിരിക്കുന്നു എന്ന് തോന്നി. 'രാവിലെ ആവട്ടെ കുഞ്ഞൂ, നമുക്ക് ശരിയാക്കാം. മേം ഹൂ നാ..' എന്നൊരു പഞ്ച് ഡയലോഗ് കാച്ചി ഉറങ്ങാന്‍ കിടന്നു. മനസ്സിലപ്പോഴും കുഞ്ഞു ആവശ്യപ്പെട്ട കാര്യം തങ്ങി നിന്നിരുന്നു.

രാവിലെ ഞാന്‍ കുഞ്ഞൂനോട് പറഞ്ഞു വിട്ടു, 'ആദ്യം ടീച്ചറോട് അനുവാദം ചോദിക്കൂ, ബാക്കി ഒക്കെ അമ്മ ശരിയാക്കാം'. പറഞ്ഞ പോലെ തന്നെ അവള്‍ അത് ചോദിച്ച് അനുവാദവും കൊണ്ടാണ് വൈകീട്ട് വന്നത്. പിന്നെ, കുഞ്ഞൂം കൂട്ടുകാരും കൊണ്ടുപിടിച്ച പ്ലാനിംഗ് ആയിരുന്നു.

അങ്ങിനെ ഒക്‌ടോബര്‍ നാല് വന്നെത്തി. വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന ഉടന്‍ തന്നെ അവള്‍ എന്നെയും കൊണ്ട് ടൗണിലേക്ക് ഇറങ്ങി. ക്ലാസ് റൂം അലങ്കരിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള കടയില്‍ കയറി. നിരവധി തരത്തിലുള്ള സാധനങ്ങള്‍ നിരത്തി വച്ചു കടക്കാരന്‍. അതില്‍ നിന്ന് വര്‍ണ്ണ കടലാസുകള്‍ മാത്രം അവള്‍ തിരഞ്ഞെടുത്തു. ഹാപ്പി ബര്‍ത്ത് ഡേ  എന്ന് എഴുതിയ ബാനര്‍ നോക്കി. കിട്ടാത്തത് കൊണ്ട് ഹാപ്പി ബര്‍ത്ത് ഡേ  എഴുതി ചേര്‍ത്ത  ബലൂണുകള്‍ വാങ്ങി.

അസംബ്ലിക്ക് ബെല്‍ അടിച്ചതോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിന്റെ പരിഭ്രമം ആയിരുന്നു, ഒപ്പം സങ്കടവും.

കേക്ക് മുറിക്കുന്ന സമയത്ത് ബലൂണ്‍ പൊട്ടിക്കണം എന്നും അതിനകത്ത് ഇടാന്‍ സാധനങ്ങള്‍ വേണമെന്നും പറഞ്ഞ് അത് നോക്കാന്‍ തുടങ്ങി. കടക്കാരന്‍ പല തരത്തിലുള്ള സാധനങ്ങള്‍ സാധനങ്ങള്‍ കാണിക്കാന്‍ തുടങ്ങി, ഇന്നത്തെ തിരഞ്ഞെടുപ്പും കാര്യങ്ങളും അവള്‍ക്ക് വിട്ടു കൊടുത്തിരുന്നതിനാല്‍ ഞാന്‍ വെറും കാഴ്ച്ചക്കാരിയായി നിന്നു. തിളങ്ങുന്ന ഗില്‍റ്റും പറ്റിപ്പിടിക്കുന്ന വര്‍ണ്ണ പൊട്ടുകളും ഒഴിവാക്കി അവള്‍ ചെറിയ തെര്‍മോകോള്‍ ബോളുകള്‍ തിരഞ്ഞെടുത്തു. മറ്റ് സാധനങ്ങള്‍ ശേഖറിന്റെ ദേഹത്ത് വീണാല്‍ അവന്‍ ചിലപ്പോള്‍ അസ്വസ്ഥനായാലോ എന്ന കരുതല്‍ ആണ് അതെന്നു പിന്നീടവള്‍ പറഞ്ഞു.അത്ഭുതം വിരിയിച്ചു കൊണ്ടാണ് ഓരോന്നും എടുത്തു അവള്‍ അഭിപ്രായങ്ങള്‍ പറഞ്ഞത്. ഓരോന്ന് തിരഞ്ഞെടുക്കുമ്പോഴും ശേഖര്‍ എന്ന കുഞ്ഞിന്റെ മനസ്സ് മുന്‍ നിര്‍ത്തി ആയിരുന്നു.

ബര്‍ത്ത്‌ഡേ  കാര്‍ഡ് നോക്കാന്‍ പോയ എന്നോട്, 'അതൊന്നും വേണ്ടമ്മേ, അത് പ്രജീഷ് വരച്ചു റെഡി ആക്കി കൊണ്ടുവരും'. ഓരോ കുട്ടികളും അവരുടെ ഉറ്റ സുഹൃത്തായ ശേഖറിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി. അവരെ ഓര്‍ത്ത്  എനിക്ക് ശരിക്കും അഭിമാനം തോന്നി.

രാവിലെ നേരത്തെ ഇറങ്ങി, കേക്ക് വാങ്ങി, വേഗം സ്‌കൂളില്‍ എത്തി.

തൃപ്പുണിത്തറ ആര്‍ എല്‍ വി ഗവ. എല്‍ പി സ്‌കൂളിലെ അഞ്ചാം ക്ലാസ് ആഘോഷത്തിന്റെ മൂഡിലായിരുന്നു. ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു കുട്ടികള്‍. പറഞ്ഞ പോലെ തന്നെ പ്രജീഷ് കാര്‍ഡ് തയ്യാറാക്കി കൊണ്ട് വന്നിരുന്നു. ഭംഗിയില്‍ വരച്ചു നിറം നല്‍കിയ ഒരു സുന്ദരന്‍ പിറന്നാള്‍ ആശംസാ കാര്‍ഡ്.

കുറെപ്പേര്‍ ചേര്‍ന്ന്  പേപ്പര്‍ കൊണ്ട് റിംഗ് മാല ഉണ്ടാക്കി, ബലൂണുകള്‍ വീര്‍പ്പിച്ചു, വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ചു. അങ്ങിനെ അങ്ങിനെ ആകെ തിരക്കും ബഹളവും. ഓരോ കുട്ടിയുടെ മുഖത്തും സന്തോഷം മാത്രം! ഇടക്ക് ഇടക്ക് അവരെല്ലാം ഓടി പോയി കൂട്ടുകാരന്‍ എത്തിയോ എന്ന് നോക്കുന്നും ഉണ്ട്. എല്ലാത്തിനും കൂട്ടായി അവരുടെ സ്വന്തം ഭാവന ടീച്ചറും ഒപ്പം മറ്റെല്ലാ ടീച്ചര്‍മാരും...

പിന്നെ ഒരു ആഘോഷമായിരുന്നു. ശേഖറിനെ ചേര്‍ത്ത് പിടിച്ച്,എല്ലാരും ഒന്നിച്ചാണ് കേക്ക് മുറിച്ചത്.

അസംബ്ലിക്ക് ബെല്‍ അടിച്ചതോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിന്റെ പരിഭ്രമം ആയിരുന്നു, ഒപ്പം സങ്കടവും. അസംബ്ലി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാം റെഡി ആക്കാം എന്ന് ഉറപ്പു കൊടുത്തപ്പോഴാണ് അവരില്‍ പലരിലും ചിരി തിരികെ എത്തിയത്. അസംബ്ലി കഴിഞ്ഞു വീണ്ടും ഒരു ഓടിച്ചിട്ട് ടച്ച് അപ്പുകള്‍. എല്ലാം സെറ്റ് ചെയ്തപ്പോഴേക്കും, ബര്‍ത്ത്‌ഡേ  ബോയ് വന്നു.

പിന്നെ ഒരു ആഘോഷമായിരുന്നു. ശേഖറിനെ ചേര്‍ത്ത് പിടിച്ച്,എല്ലാരും ഒന്നിച്ചാണ് കേക്ക് മുറിച്ചത്. ഓരോ കുഞ്ഞുങ്ങളും ആഘോഷിക്കുകയായിരുന്നു, തെളിഞ്ഞ മുഖത്തോടെ, അതിലേറെ തെളിഞ്ഞ ഹൃദയത്തോടെ. അവരുടെ ചേര്ത്തു പിടിക്കലിലും, സ്‌നേഹം പങ്കുവയ്ക്കുന്നതിലും ശേഖര്‍ എന്ന കുഞ്ഞിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ അതിര്‍ വരമ്പ് തീര്‍ക്കുന്നില്ലെന്നു കണ്ട എന്റെ കണ്ണില്‍ സത്യമായും അഭിമാനത്തിന്റെ രണ്ടു തുള്ളികള്‍ തിളങ്ങി നിന്നു.

ഇത്രയും നാളിലെ ജീവിതത്തിനിടക്ക് ഒരുപാട് ജീവിതങ്ങളെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിലും, എന്തിനേറെ കുടുംബങ്ങളില്‍ പോലും ഒറ്റപ്പെടുന്നതും കണ്ടിട്ടുണ്ട്. ബസിലോ, ട്രെയിനിലോ അത്തരം കുട്ടികളെ കാണുമ്പോള്‍ അറപ്പോടെയോ വെറുപ്പോടെയോ മുഖം തിരിക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്നാല്‍, ഈ കുട്ടികള്‍ സമൂഹത്തിനു മുന്നില്‍ വലിയൊരു പാഠമാവുകയായിരുന്നു. ഒറ്റപ്പെടുത്തലോ ഒഴിവാക്കലുകളോ അല്ല, ചേര്‍ത്തുപിടിക്കലുകള്‍ തന്നെ ആണ് അവര്‍ക്ക്  ആവശ്യം. അവരും നമ്മെ പോലെ എന്ന ബോധ്യം ഉണ്ടെങ്കിലേ നമുക്കും അതിനു സാധിക്കൂ... നമുക്കും ഇവര്‍ ഒരു പാഠമാകട്ടെ!

നന്മയുടെ കയ്യൊപ്പ് ഈ കുഞ്ഞുങ്ങളുടെ മനസ്സില്‍ അല്ലാതെ മറ്റെവിടെ ആണ് തിരയേണ്ടത്? ഇന്നെനിക്ക് ഉറപ്പിക്കാം, നമ്മുടെ കുഞ്ഞുങ്ങള്‍ പാഠങ്ങള്‍ക്കുമപ്പുറം ജീവിതം കൂടെ പഠിക്കുന്നുണ്ട്, ഇവിടെ നിന്നും!

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!