ഗുജറാത്തിൽ ഭജൻ ഗായകനെ ചാക്ക് കണക്കിന് നോട്ടുകൾ കൊണ്ട് മൂടി ഭക്തർ; വീഡിയോ വൈറൽ

Published : May 16, 2026, 02:00 PM IST
singer with sacks of notes

Synopsis

ഗുജറാത്തിലെ ജുനഗഡിൽ നടന്ന ഒരു ഭക്തിഗാന പരിപാടിക്കിടെ ഗായകൻ കവിരാജ് ജിഗ്നേഷിനെ ഭക്തർ കറൻസി നോട്ടുകൾ കൊണ്ട് മൂടുന്ന വീഡിയോ വൈറലായി. ഡെയ്‌റോ എന്നറിയപ്പെടുന്ന ഈ പരമ്പരാഗത സംഗീത പരിപാടിയിൽ, ചാക്ക് കണക്കിന് പണം ഗായകന്റെ മേൽ വർഷിച്ചെങ്കിലും അദ്ദേഹം ഗാനാലാപനം തുടർന്നു. ഈ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി.

 

ഗുജറാത്തിലെ ജുനഗഡ് ജില്ലയിൽ നടന്ന ഒരു ഭക്തിനിർഭരമായ ഒരു സംഗീത പരിപാടിക്കെടെ ഗായകനെ കറൻസി നോട്ടുകൾ കൊണ്ട് മൂടിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഗുജറാത്തിലെ പ്രശസ്ത ഭജൻ ഗായകൻ കവിരാജ് ജിഗ്നേഷിന്‍റെ പരമ്പരാഗത ഡെയ്‌റോ പ്രകടനത്തിനിടെയാണ് ഭക്തർ വേദിയിലേക്ക് കറൻസി നോട്ടുകൾ വർഷിക്കുന്ന നാടകീയ ദൃശ്യങ്ങൾ പുറത്ത് വന്നത്. ആളുകൾ വേദിയിൽ നിന്നും ചാക്ക് കണക്കിന് കറൻസി നോട്ടുകൾ ഗായകന്‍റെ നേർക്ക് എറിയുന്നതും പാട്ടുപാടുന്നതിനിടെ അദ്ദേഹത്തിന്‍റെ തല അടക്കം മൂടുന്നതും വീഡിയോയിൽ കാണാം.

ഗായകനെ പണം കൊണ്ട് മൂടി

മാലിയ ഹാറ്റിനയിലാണ് ഈ പരിപാടി നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഭഗവദ് ജ്ഞാന യാഗവുമായി ബന്ധപ്പെട്ട ഒരു മതപരമായ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഭക്തിഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ വേദിയിലേക്ക് ഭക്തർ പണം എറിയുന്നതും വീഡിയോയിൽ കാണാം. പരിപാടിക്കിടെ ഭക്തർ കൈയടിക്കുകയും നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്നു. ആളുകൾ ചാക്കിൽ നിന്നും ഗായകന്‍റെ തലവഴി പണം ചൊരിയുകയും ഗായകന്‍റെ തല അടക്കം മൂടുകയും ചെയ്യുമ്പോഴും അദ്ദേഹം തന്‍റെ സംഗീതാലാപനം തുടരുന്നു. ഇടയ്ക്ക് കവിരാജ് തന്നെ തന്‍റെ ശരീരം മൂടിയ കറൻസി നോട്ടുകൾ തട്ടി മാറ്റുന്നതും വീഡിയോയിൽ കാണാം.

ഡെയ്‌റോ പാരമ്പര്യം

ഗുജറാത്തിലെ നാടോടി സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ് ഡെയ്‌റോ പ്രകടനങ്ങൾ. കഥപറച്ചിലും തമാശയും ഇടകലർത്തിയുള്ള ഭക്തി ഗാനാലാപനമാണ് ഡെയ്‌റോ. ഇത്തരം പരിപാടികൾ പലപ്പോഴും പ്രേക്ഷക പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നു. തത്സമയ പ്രകടനങ്ങൾക്കിടയിൽ ഭക്തർ, ഗായകന്‍റെ നേർക്ക് പണം എറിയുന്നതും സാധാരണമാണ്.

കറൻസി ഉപയോഗം

ഗായകന്‍റെ മേൽ ചാക്കുകളിൽ പണം കൊട്ടിയിടുന്ന ദൃശ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. കറൻസി നോട്ടുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതിന്‍റെ നിയമപരമായ വശങ്ങളെ കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചു. പിന്നാലെ ഈ പണം വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും മതപരവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുകയെന്നുമുള്ള വിശദീകരണമായി സംഘാടകരും രംഗത്തെത്തി.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ‘ലസാർ’ 30-ാം വയസിൽ അന്തരിച്ചു
പ്രാവുകളെ തുരത്താൻ കൃത്രിമബുദ്ധി; ബാൽക്കണിയിൽ 'AI സ്മാർട്ട് ഗൺ' സ്ഥാപിച്ച് യുവാവ്, വീഡിയോ വൈറൽ