'അത് അവര് കൊണ്ട് പോയി'; അധ്യാപക ദിനത്തിൽ മാധൂരി ദീക്ഷിതിന്‍റെ 'മാർ ദാല'യ്ക്ക് ചുവടുവച്ച് കുട്ടികൾ; വീഡിയോ

Published : Sep 08, 2025, 03:52 PM IST
Teacher's Day children's dance

Synopsis

കൊച്ച് കുട്ടികൾ സ്കൂൾ യൂണിഫോമില്‍ ദേവദാസിലെ മാധുരീ ദീക്ഷിത് അവതരിപ്പിച്ച മാർ ദാല എന്ന പാട്ടിന് ചുവടുവച്ചപ്പോൾ, ഏറ്റെടുത്ത് സമൂഹ മാധ്യമ ഉപയോക്താക്കൾ. 

 

കുട്ടികളുടെ വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അധ്യാപക ദിനത്തില്‍ കൊച്ച് കുട്ടികൾ അവതരിപ്പിച്ച ഒരു നൃത്തമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണത്തെ അധ്യാപക ദിനം ഈ കുട്ടികൾ തൂക്കിയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും ഒരേ സ്വരത്തില്‍ പറയുന്നത്. ദേവദാസ് സിനിമയിലെ മാധുരീ ദീക്ഷിത് അവതരിപ്പിച്ച മാർ ദാല... എന്ന ഗാനത്തിനായിരുന്നു കുട്ടികൾ ചുവട് വച്ചത്. നിഷ്ക്കളങ്കതയോടെയുള്ള അവരുടെ അവതരണം കാഴ്ചക്കാരെ ഏറെ സന്തോഷിപ്പിച്ചു.

അരുണാചൽ പ്രദേശിലെ ബസാറിലുള്ള ഒരു സ്കൂളിലെ കുട്ടികളാണ് അധ്യാപക ദിനത്തിന് തങ്ങളുടെ നൃത്തം അവതരിപ്പിച്ചത്. ഒരുകാലത്ത് ബോളിവുഡ് നടിമാരിൽ ഏറെ മുന്നില്‍ നിന്നിരുന്ന മാധുരീ ദീക്ഷിതിന്‍റെ ദേവദാസ് സിനിമയില്‍ അവതരിപ്പിച്ച നൃത്തഗാനമാണ് കുട്ടികൾ തങ്ങളുടെ അവതരണത്തിനായി തെരഞ്ഞെടുത്തത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ആദരിക്കാൻ വേദിയിലെത്തുന്ന 15-ലധികം ആൺകുട്ടികളാണ് നൃത്തം അവതരിപ്പിച്ചത്.

 

സ്കൂൾ യൂണിഫോമിൽ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ആൺകുട്ടികൾ ദേവദാസ് എന്ന ചിത്രത്തിലെ "മാർ ദാല" എന്ന പ്രശസ്തമായ ഗാനത്തിന് അനുസൃതമായി നൃത്തം അവതരിപ്പിക്കുന്നു. മാധുരി ദീക്ഷിതിന്‍റെ കഥക് ചലനങ്ങൾക്കും ഭാവങ്ങൾക്കും പേരുകേട്ട ഈ ഗാനമാണ്. കുട്ടുകൾ തങ്ങളുടെ പൂര്‍ണഅണ ഊര്‍ജ്ജത്തോടെ ആത്മവിശ്വാസത്തോടെ ഗാനത്തിലെ നൃത്ത ചലനങ്ങൾക്ക് അനുസൃതമായി ശരീരം ചലിപ്പിക്കുന്നു. കുട്ടികൾ നൃത്തത്തിലെ ഹുക്ക് സ്റ്റെപ്പ് കൃത്യതയോടെ ചെയ്യാന്‍ ശ്രമിക്കുന്ന രംഗം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു. വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. അവർ അവരുടെ അധ്യാപകർക്ക് ഒരു പുഞ്ചിരിയും വിനോദവും സമ്മാനിച്ചു. അതാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച സമ്മാനമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ആരാണ് ഇവിടുത്തെ കോറിയോഗ്രാഫര്‍ എന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഈ നിമിഷം കുട്ടികളുടെ അധ്യാപക‍ർ തങ്ങളുടെ ജീവിതത്തില്‍ മറക്കില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ട് മുമ്പ്; അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് ഖത്തർ എയർവേയ്‌സ്
ഹൽദിക്കിടെ ബിയർ ചലഞ്ചുമായി വധുവും വരനും, ‌ഞെട്ടിച്ച് വധു; ചേരിതിരിഞ്ഞ് പ്രതികരണവുമായി നെറ്റിസെൻസ്