കൂട്ടിലിട്ട് വളര്‍ത്തേണ്ട അലങ്കാരപ്പക്ഷിയല്ല ഭാര്യ

By Sheeba VilasiniFirst Published Sep 25, 2017, 3:14 PM IST
Highlights

ബാദ്ധ്യത തീര്‍ക്കുന്നതു പോലെ 18 വയസ്സ് കഴിയുമ്പോഴേ പെണ്‍കുട്ടികളെ കതിര്‍ മണ്ഡപത്തിലേയ്ക്ക് കയറ്റി നിര്‍ത്തുന്ന വീട്ടുകാര്‍ പലരും അവള്‍ക്കും ഒരു മനസ്സുണ്ടന്ന് അറിയാന്‍ ശ്രമിക്കാറില്ല. അവളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും അവിടെ വിഷയം ആകാറേയില്ലേ. കല്യാണം കഴിഞ്ഞാലും പഠിക്കാം എന്നുള്ള ഒറ്റവാചകത്തില്‍ കൈ കഴുകുന്നവരാണ് പല വീട്ടുകാരും.

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

പണത്തിനു വേണ്ടിയുള്ള വിവാഹങ്ങള്‍ കുറയുന്ന കാഴ്ച എന്തുകൊണ്ടും ഇന്ന് ആശ്വാസകരമാണ്. നട്ടെല്ലുള്ള യുവത്വത്തിന്റെ ലക്ഷണം എന്ന് ആശ്വസിക്കാം .പണത്തിനു വേണ്ടി കല്യാണം കഴിക്കുന്നവര്‍ക്ക് താലികെട്ടിയ പെണ്ണിനോട് എന്ത് കമിറ്റ്‌മെന്‍സ് വരാന്‍ ? അവള്‍ പിന്നീട് എല്ലാ രീതിയിലും അധികപ്പറ്റ്. തൊട്ടതെല്ലാം കുറ്റം. കാണുന്നതു പോലും അപശകുനം.

ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങള്‍ക്കിടയില്‍ എപ്പോഴോ അമ്മയാകേണ്ടി വരുന്ന, ഭയത്തോടു കൂടി മാത്രം ജീവിതം തുടങ്ങുന്ന, അധികാരത്തോടെ മുന്നിലെത്തുന്ന ഭര്‍ത്താവിനെ വിധേയത്വത്തോടെ തൃപ്തിപ്പെടുത്തേണ്ടി വരുന്ന എത്രയോ പെണ്‍കുട്ടികളെ നമ്മള്‍ കാണാതെ പോകുന്നു. ഇന്ന് നിയമത്തിന്റെ പരിരക്ഷയും, അവഗാഹവും എല്ലാവര്‍ക്കും ഉണ്ടെങ്കിലും, വിവാഹിതയായി എത്തുന്ന പെണ്‍കട്ടി ആഗ്രഹിക്കുന്നത് ഭര്‍ത്താവിന്റെ മാനസിക പിന്തുണ തന്നെയാണ്. അതില്ലായെന്ന് അറിയുന്ന നിമിഷം മുതല്‍ മാനസികമായി അവള്‍ ഒറ്റപ്പെട്ടു തുടങ്ങും. കടമകളും കടപ്പാടുകളും അല്ലാതെ, ഭര്‍ത്താവിന്റെ പ്രണയത്തോടെയുള്ള സാമീപ്യം ആഗ്രഹിക്കാത്ത ഒരു ഭാര്യയുമുണ്ടാകില്ല.

ബാദ്ധ്യത തീര്‍ക്കുന്നതു പോലെ 18 വയസ്സ് കഴിയുമ്പോഴേ പെണ്‍കുട്ടികളെ കതിര്‍ മണ്ഡപത്തിലേയ്ക്ക് കയറ്റി നിര്‍ത്തുന്ന വീട്ടുകാര്‍ പലരും അവള്‍ക്കും ഒരു മനസ്സുണ്ടന്ന് അറിയാന്‍ ശ്രമിക്കാറില്ല. അവളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും അവിടെ വിഷയം ആകാറേയില്ലേ. കല്യാണം കഴിഞ്ഞാലും പഠിക്കാം എന്നുള്ള ഒറ്റവാചകത്തില്‍ കൈ കഴുകുന്നവരാണ് പല വീട്ടുകാരും. അന്നുവരെ മിടുക്കികളായി പഠിച്ചിരുന്ന, ബഹുമുഖ കഴിവുകളുള്ള എത്രയോ പെണ്‍കുട്ടികള്‍. ഇതില്‍ എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാവും? യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തിയിട്ടുണ്ടാവും? ഉത്തരവാദിത്വം സ്വന്തം വീട്ടുകാര്‍ക്ക് കൂടിയുണ്ട്.

സ്വപ്നങ്ങളുടെ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തപ്പെടുമ്പോള്‍ ഉള്ളാലെ അവള്‍ മരിച്ചു തുടങ്ങും. പിന്നീടുള്ള ചിരികള്‍ വെറും ബോധ്യപ്പെടുത്തലുകള്‍ മാത്രം. സമൂഹത്തിന്റെ അലിഖിത നിയമങ്ങള്‍ക്കു വേണ്ടി, സ്വന്തം വീട്ടുകാര്‍ക്ക് ബാദ്ധ്യത ആകാതിരിക്കാന്‍ വേണ്ടി, അങ്ങനെയങ്ങനെ.

ഓരോ പെണ്ണിനോടും എനിക്ക് പറയാന്‍ ഒന്നേയുള്ളൂ. അടിച്ചേല്‍പ്പിക്കപ്പെട്ട കോളനികളായി എന്നും ജീവിക്കരുത്. പറയുന്ന എല്ലാ തടസ്സങ്ങള്‍ക്കു മുന്നിലും മുഖം താഴ്ത്തി നിന്നു കൊടുക്കരുത്. അങ്ങനെ നിന്നാല്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിച്ച് ജീവിച്ച് സ്വന്തം ഇഷ്്ടങ്ങള്‍ തിരിച്ചറിയാന്‍ പോലും പറ്റാതാകും. അല്ലങ്കില്‍ സൗകര്യപൂര്‍വ്വം നമ്മള്‍ മറന്നുകളയും.

ഭാര്യയുടെ കഴിവുകളെ അംഗീകരിക്കാത്ത, ഭാര്യ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ പോലും അസഹിഷ്ണുക്കളാകുന്ന ഭര്‍ത്താക്കന്മാര്‍ ധാരാളം. ഇവര്‍ എന്തിനെയാണ് ഭയക്കുന്നത്? 

സര്‍വ്വസൗഭാഗ്യങ്ങളും നല്‍കി നിന്നു തിരിയാനിടമില്ലാത്ത സ്വര്‍ണ്ണ കൂട്ടിലിട്ട് വളര്‍ത്തുന്ന ഒരു അലങ്കാരപ്പക്ഷിയല്ല ഭാര്യ എന്ന തിരിച്ചറിവ് എത്ര പുരുഷന്മാര്‍ക്കുണ്ടാവും ?

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!

മുഫീദ മുഹമ്മദ്: വിവാഹച്ചന്തയില്‍ നടക്കുന്നത്

ആതിര സന്തോഷ്: പെണ്ണിന്റെ ശത്രു അവള്‍ തന്നെയാണ്​

അലീന പി.സി: വിവാഹിതകളേ, അത് സ്വാതന്ത്ര്യമല്ല!

വിനുപ്രസാദ്: സ്ത്രീ മാറി; കുടുംബ സങ്കല്‍പ്പവും!​

click me!