Asianet News MalayalamAsianet News Malayalam

സ്ത്രീ മാറി; കുടുംബ സങ്കല്‍പ്പവും!

Women marriage family debate Vinu Prasad
Author
Thiruvananthapuram, First Published Sep 23, 2017, 4:53 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

Women marriage family debate Vinu Prasad

പണ്ടത്തേ കൂട്ടുകുടുംബ വ്യവസ്ഥയിലെ  ഭര്‍ത്താവിന്റെ വീട്ടിലെ ഒറ്റമുറികളില്‍, എല്ലാം സഹിച്ചുകൊണ്ട് ഒതുങ്ങികഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ നിന്നും ഒത്തിരി മാറ്റങ്ങള്‍ ഇന്നത്തെ തലമുറയില്‍പ്പെട്ട സ്ത്രീക്കുണ്ട്. എല്ലാവരും അവരുടെതായ രീതിയില്‍ പ്രൈവസി ആഗ്രഹിക്കുന്നു. അതുകൊണ്ടാവണം കല്യാണം കഴിഞ്ഞാല്‍ പങ്കാളിയോടൊപ്പോം സ്വന്തമായി ഒരു വീടെന്ന സ്വപ്നവും തുടങ്ങുകയായി.

മുമ്പൊക്കെ കെട്ടിച്ചയച്ചു ചെന്നു കയറപ്പെട്ട വീടുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, ദാമ്പത്യബന്ധങ്ങളൊക്കെ  പെട്ടെന്ന് ഇട്ടെറിഞ്ഞു തിരിച്ച് അവളുടെ വീട്ടില്‍ വന്നാല്‍, യാതൊരുവിധ വരുമാനമാര്‍ഗ്ഗമില്ലാതെ കുടുംബത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു ബാധ്യത തെേയായിരുന്നു അവള്‍. മിക്കവാറും തിരിച്ചുവന്നാല്‍ അവളുടെ വീട്ടില്‍ ആ സ്ഥാനം മറ്റാരെങ്കിലും കയ്യടക്കിയിട്ടുണ്ടാവും അപ്പോള്‍. 

ഇപ്പോഴത്തെ കാലത്ത് ഏറ്റവും കുറഞ്ഞത് ഒരു ഡിഗ്രിയെങ്കിലും കയ്യിലുള്ളതുകൊണ്ടും ചെറിയൊരു ജോലിചെയ്തു സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി വന്നതുകൊണ്ടും ഉറച്ച തീരുമാനം എല്ലാം അവളുടേതാണ്, മാതാപിതാക്കളെക്കാളും. എല്ലായിടത്തും സ്ത്രീ കൂട്ടായ്മകളും മറ്റും ഉള്ളതിനാല്‍ നേരില്‍ കാണുന്ന മോശം കാര്യങ്ങള്‍ ഒക്കെ സമൂഹത്തോട് വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയും മനോബലവും അവളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കുന്നു. എന്നും പുരുഷന്റെ അടിമയായി ഒതുങ്ങിയിരിക്കാന്‍ ഒരിക്കലും അവള് ഒരുക്കവുമല്ല.

അടിച്ചമര്‍ത്തലും കുറ്റപ്പെടുത്തലുകളും അപമാനഭാരവും ഭര്‍ത്താവില്‍ നിന്നും ജീവിതകാലം മുഴുവനും സഹിച്ചുകൊണ്ട് നില്‍ക്കാന്‍ ഒരുക്കമില്ലാത്തതും കൊണ്ടാവും ഇപ്പോഴത്തെ കാലഘട്ടത്തില്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഒരുപാട് വിവാഹമോചന കേസുകള്‍ കൂടികൊണ്ടിരിക്കുന്നതും. 

അതുകൊണ്ടു അഹങ്കാരിയെന്നോ എടുത്തുചാട്ടക്കാരിയെന്നോ ഉള്ള ലേബലില്‍ ആവും സമൂഹം അവളെ നോക്കിക്കാണുക. ഇന്നിപ്പോള്‍ എല്ലാ മേഖലയിലേക്കും സ്ത്രീ പ്രാധാന്യം ഉണ്ട്. വിവാഹ കമ്പോളങ്ങളില്‍ പോലും അവര്‍ക്കൊപ്പം വിദ്യാഭ്യാസയോഗ്യയുള്ളവരെയും വലിയ പ്രായവ്യത്യാസമില്ലാത്തവരെയും മതിയിപ്പോള്‍. 

ഞാനുള്‍പ്പെടെയുള്ള പുരുഷന്‍മാര്‍ തൊലിവെളുപ്പിന്റെയും സൗന്ദര്യത്തിന്റെയും പുറകെ പോയിരുന്നതുപോലെ സ്ത്രീകളും പോയാലുള്ള അവസ്ഥയെന്താകും? ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

എന്നാല്‍ പോലും ഒരുപക്ഷേ, ഇടുങ്ങിയ ചിന്താഗതിയുള്ള പുരുഷന്മാരെക്കാളും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ചു തന്റെ കുട്ടികളുടെയും പങ്കാളികളുടെയും ഇഷ്ടത്തിനനുസരിച്ചു ബാക്കിയുള്ള കാലംകഴിച്ചുകൂട്ടാന്‍ തന്നെയാകും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതും.

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!

മുഫീദ മുഹമ്മദ്: വിവാഹച്ചന്തയില്‍ നടക്കുന്നത്

ആതിര സന്തോഷ്: പെണ്ണിന്റെ ശത്രു അവള്‍ തന്നെയാണ്​

അലീന പി.സി: വിവാഹിതകളേ, അത് സ്വാതന്ത്ര്യമല്ല!
 

Follow Us:
Download App:
  • android
  • ios