Asianet News MalayalamAsianet News Malayalam

വിവാഹിതകളേ, അത് സ്വാതന്ത്ര്യമല്ല!

Women marriage family debate Aleena PC
Author
Thiruvananthapuram, First Published Sep 22, 2017, 6:44 PM IST

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

Women marriage family debate Aleena PC

ആദമും ഹവ്വായും വിവാഹിതരായിരുന്നോ എന്ന് വേദപുസ്തകം ഉറപ്പിച്ച് പറയുന്നില്ലെങ്കിലും ദൈവം അവരെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് ഏതെങ്കിലും തരത്തിലുള്ള സദാചാര ലംഘനത്തിന്റെ പേരിലായിരുന്നില്ല. എന്നാല്‍ അതേ ബൈബിളില്‍ തന്നെയാണ് 'സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെയെന്നും', 'ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയരുതെന്നും അഥവാ വേര്‍പിരിഞ്ഞാല്‍ അവിവാഹിതയെപ്പോലെ ജീവിക്കണമെന്നും പറയുന്നത്'. ലൈംഗികത ഉണ്ടാവേണ്ടത് വിവാഹത്തിലൂടെ മാത്രമായിരിക്കണമെന്ന് പ്രധാനപ്പെട്ട മത ഗ്രന്ഥങ്ങള്‍ ഓരോ വിശ്വാസിയോടും നിരന്തരം പറയുന്നുണ്ട്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരാകണമെന്നാണ്  ബൈബിള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ഞായറാഴ്ച്ചകളിലും പള്ളിയില്‍ പോവുകയും ആഴ്ച്ചയില്‍ ഒന്ന് കുമ്പസാരിക്കുകയും ചെയ്യുന്ന ഒരു സത്യക്രിസ്ത്യാനിക്ക് എങ്ങനെ വിവാഹത്തെ തള്ളിക്കളയാനാകും? എങ്ങനെ വിവാഹത്തിന് പുറത്തുള്ള ലൈംഗികതയെയും പ്രണയത്തെയും കുറിച്ച് ചിന്തിക്കാനെങ്കിലുമാകും? 

'പിതാ രക്ഷതി കൗമാരേ, പതി രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വാര്‍ദ്ധക്യേ, ന സ്ത്രീ സ്വാതന്ത്യമര്‍ഹതി' എന്നാണല്ലോ മനുസൃമ്തിയില്‍ പറയുന്നത്. അതായത് അതാത് കാലഘട്ടത്തില്‍ പിതാവും ഭര്‍ത്താവും പുത്രനും സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന്. ഇതിലെവിടെയും കാമുകന്‍ കടന്നു വരുന്നില്ലെന്നതാണ് കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്. പിതാവിനും ഭര്‍ത്താവിനും മകനുമിടയ്ക്ക് ഒരു പുരുഷനാകാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ വേഷമാണ് കാമുക വേഷം. പ്രണയം പാപമാണെന്ന് വിശ്വസിക്കുന്ന സംസ്‌ക്കാരത്തില്‍ എങ്ങനെ കാമുകനെ കുറിച്ച് സംസാരിക്കാനാകും. അല്ലാതെ പ്രണയത്തിലും കാമുകനെ സ്ത്രീയുടെ സംരക്ഷകനാക്കാന്‍ മനുവിന് മടിയുണ്ടായിട്ടാവില്ല.

ലൈംഗികത ഉണ്ടാവേണ്ടത് വിവാഹത്തിലൂടെ മാത്രമായിരിക്കണമെന്ന് പ്രധാനപ്പെട്ട മത ഗ്രന്ഥങ്ങള്‍ ഓരോ വിശ്വാസിയോടും നിരന്തരം പറയുന്നുണ്ട്.

ഇത്തരം വിശ്വാസങ്ങളിലും സംസ്‌കാരങ്ങളിലും വളര്‍ത്തപ്പെടുന്ന  സ്ത്രീകള്‍ക്ക് അധികാരി ശ്രേണി കൃത്യമായി പാലിച്ച് പോരുന്ന വിവാഹമെന്ന സ്ഥാപനത്തെ ഒരിക്കലും തള്ളിക്കളയാനാകില്ല.  കിടക്കവിരികളെയും, കുമിഞ്ഞ് കൂടുന്ന എച്ചില്‍ പാത്രങ്ങളെയും സന്തോഷത്തോടെ സ്വീകരിച്ചാലേ താന്‍ എല്ലാ അര്‍ത്ഥത്തിലും സ്ത്രിയാകു എന്നാണ് ഭൂരിഭാഗവും വിചാരിക്കുന്നത്. തങ്ങളുടെ ആദര്‍ശ സ്ത്രീകളായ സത്യവതിയും ശീലാവതിയും പാട്രിയാര്‍ക്കിയുടെ ഇരകളായിരുന്നുവെന്ന് എന്നാണ് ഇവര്‍ മനസ്സിലാക്കുക. ഇഷ്ടപ്പെട്ട തൊഴില്‍ തിരഞ്ഞെടുത്ത് ആത്മ വിശ്വാസത്തോടെ ചിരിക്കുന്ന സണ്ണി ലിയോണിയെക്കാളും നമുക്കിഷ്ടം കുഷ്ഠരോഗിയായ ഭര്‍ത്താവിനെ തലയിലേറ്റി അദ്ദേഹത്തിന്റെആഗ്രഹ പ്രകാരം വേശ്യാലയത്തില്‍ കൊണ്ടു ചെന്നാക്കുന്ന ശീലാവതിയെയാണ്. അങ്ങനെയാകണമത്രേ ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ വളര്‍ന്ന ഭാര്യമാര്‍! 

എന്തുകൊണ്ടാണ് സണ്ണി ലിയോണിയുടെ ജീവിതത്തെയോര്‍ത്ത് ഒരു സ്ത്രീയും അത്ഭുതപ്പെടാത്തത്. തന്റെ ജോലിയില്‍ അഭിമാനിക്കുന്ന, സമ്പാദിക്കുന്ന, അനാഥയായ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് പങ്കാളിയുമൊത്ത് ജീവിക്കുന്ന അവരുടെ ജീവിതത്തോളം അസൂയ തോന്നിപ്പിക്കുന്ന മറ്റേതൊരു പെണ്‍ജീവിതമാണിവിടെയുള്ളത്? പാട്രിയാര്‍ക്കിക്ക് മെരുക്കാന്‍ കഴിയാതെ പോയ 'കുടുംബത്തില്‍ പിറക്കാത്ത' സ്ത്രീയാണ് സണ്ണി ലിയോണി. ഓരോ മനുഷ്യനും കുടുംബത്തില്‍ പിറക്കാന്‍ ആഗ്രഹിക്കാതിരുന്നെങ്കില്‍, കാലാ കാലങ്ങളായി ഉപയോഗിക്കുന്ന 'ഒറ്റ തന്തയ്ക്ക് പിറക്കലിന്റെ' അര്‍ത്ഥം തന്റെ അമ്മയ്ക്ക് സ്വന്തം ശരീരത്തിന്‍മേല്‍ സ്വയം നിര്‍ണ്ണയാവകാശമില്ലാത്തത് മാത്രമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, വിവാഹമെന്ന ആശയത്തെ ഒന്നു കൂടി പുനര്‍നിര്‍വ്വചിക്കാന്‍ കഴിഞ്ഞെങ്കില്‍ ലോകം തന്നെ കുറച്ചും കൂടി നന്നായേനെ.   

എന്തുകൊണ്ടാണ് സണ്ണി ലിയോണിയുടെ ജീവിതത്തെയോര്‍ത്ത് ഒരു സ്ത്രീയും അത്ഭുതപ്പെടാത്തത്.

സണ്ണി ലിയോണിയുടെ ജീവിതത്തെയോര്‍ത്ത് അസൂയപ്പെടുക എന്നുവച്ചാല്‍ പരമ്പരാഗത മാതൃ സങ്കല്‍പ്പങ്ങളെയും, വിധേയയായ സ്ത്രീ ശരീരത്തെയും നിരാകരിക്കല്‍ എന്നല്ലേ അര്‍ത്ഥം. സണ്ണി ലിയോണിയെ ആരാധിച്ചാല്‍ അവരുടെ തൊഴിലിനെ ഇഷ്ടപ്പെട്ടാല്‍ വിവാഹമെന്ന പവിത്രമായ ദുരാചാരം മുന്നോട്ട് വെക്കുന്ന സ്ത്രീവിരുദ്ധതയെ തള്ളിപ്പറയുന്നു എന്നല്ലേ അര്‍ത്ഥം. അങ്ങനെയാണെങ്കില്‍ ഭാരതീയ സംസ്‌ക്കാരം തന്നെ ഈ നശിച്ച പെണ്ണുങ്ങള്‍ മുലം ഒറ്റയടിക്ക് ഇല്ലാതാകില്ലേ. അതുകൊണ്ട് നമുക്ക് നമ്മുടെ കുടുംബം മതി. സ്വന്തം കുട്ടിയെ ശാരീരികമായി ദുരൂപയോഗിക്കുന്ന ഭര്‍ത്താവിനെ തള്ളിപ്പറയാതെ, അതയാളുടെ ബലഹീനതയായി മാത്രം കണ്ട് അയാളുടെ അടിവസ്ത്രവും അലക്കി ഭര്‍ത്താവിനെ കുറിച്ചും മക്കളെ കുറിച്ചും മാത്രം സംസാരിച്ച് പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്ങളായി ഓരോ ഭാരതീയ സ്ത്രീയും തിളങ്ങി നില്‍ക്കണം. 

ഇഷ്ടപ്പെട്ട രീതിയില്‍ വസ്ത്രം ധരിക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാത്ത നാടാണിത്. അങ്ങനെയുള്ള ഈ നാട്ടില്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് ഏതെങ്കിലും വിവാഹിതയ്ക്ക് തോന്നുകയാണെങ്കില്‍, അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. സ്വാതന്ത്ര്യം എന്താണെന്ന് ഇതുവരെ രുചിച്ച് നോക്കാത്തതുകൊണ്ടുള്ള തോന്നല്‍. 

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!

മുഫീദ മുഹമ്മദ്: വിവാഹച്ചന്തയില്‍ നടക്കുന്നത്

ആതിര സന്തോഷ്: പെണ്ണിന്റെ ശത്രു അവള്‍ തന്നെയാണ്​

 

Follow Us:
Download App:
  • android
  • ios