ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ

Published : Sep 15, 2026, 05:07 PM IST
Gen Z

Synopsis

ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയിൽ 'ജെൻ സി' യുവതലമുറയുടെ വൻ മുന്നേറ്റം. ഗിഗ് ജോലികളിലേക്ക് മാറുന്നുവെന്ന ധാരണയെ തിരുത്തി, സാമൂഹിക സുരക്ഷയുള്ള ഫോർമൽ ജോലികളിലേക്ക് അവർ ആകർഷിക്കപ്പെടുന്നുവെന്ന് ക്വസ് കോർപ്പിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറിയ നഗരങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവും വർധിക്കുകയാണ്.

ദില്ലി: ഇന്ത്യയിലെ സംഘടിത തൊഴിൽ മേഖലയുടെ പ്രധാന ചാലകശക്തിയായി 'ജെൻ സി' (Gen Z) യുവതലമുറ മാറുന്നുവെന്ന് റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ പുതുതായി ആരംഭിച്ച യൂണിഫൈഡ് അക്കൌണ്ട് നമ്പറുകളിൽ 79 ശതമാനവും 18-നും 30-നും ഇടയിൽ പ്രായമുള്ളവരുടേതാണെന്ന് ക്വസ് കോർപ്പിന്റെ (Quess Corp) 'പൾസ് FY2026' റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:

തൊഴിലിലേക്ക് കുതിക്കുന്ന യുവാക്കൾ: പുതിയ യു.എ.എൻ അക്കൗണ്ടുകളിൽ 35 ശതമാനത്തിലധികവും 21-25 പ്രായപരിധിയിലുള്ളവരുടേതാണ്.

വനിതാ പങ്കാളിത്തം: പുതിയ രജിസ്ട്രേഷനുകളിൽ 28 ശതമാനവും സ്ത്രീകളാണ്. അപ്രന്റീസ്ഷിപ്പ് കരാറുകളുടെ 26 ശതമാനവും വനിതകൾക്ക് ലഭിച്ചു.

ചെറിയ നഗരങ്ങളുടെ മുന്നേറ്റം: ആകെ ജീവനക്കാരുടെ 69 ശതമാനവും ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണ്. പരമ്പരാഗത മെട്രോ നഗരങ്ങൾക്ക് പുറമെ ചെറിയ നഗരങ്ങളും വൻതോതിൽ തൊഴിൽ കേന്ദ്രങ്ങളാകുന്നു.

വിദ്യാഭ്യാസ യോഗ്യത: പുതിയ ജീവനക്കാരിൽ 96% പേർ പത്താം ക്ലാസും, 61% പേർ പ്ലസ് ടുവോ അതിലധികമോ, 30% പേർ ബിരുദ/ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവരാണ്.

യുവതലമുറ ഗിഗ് (gig) അല്ലെങ്കിൽ അസംഘടിത മേഖലയിലേക്ക് മാറുന്നുവെന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചാണ് സാമൂഹിക സുരക്ഷ ഉറപ്പുനൽകുന്ന ഫോർമൽ ജോലികളിലേക്ക് അവർ കടന്നുവരുന്നത്. ഓട്ടോമോട്ടീവ് മേഖല കേന്ദ്രീകരിച്ച് നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീം (NAPS) വഴി 64,000 അപ്രന്റീസ്ഷിപ്പ് കരാറുകൾ ലഭ്യമാക്കിയതും ഇതിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമോ അതോ 2.6 ശതമാനമോ? ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു