ഏറ്റവും കൂടുതൽ ആഘാതം ആ‍‍ർക്ക്? അമേരിക്ക ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന 10 രാജ്യങ്ങൾ

Published : Aug 28, 2025, 06:06 PM IST
Trump vows extra 10% tariff against countries 'aligning' with BRICS

Synopsis

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയിൽ മുൻപന്തിയിലുള്ളത്

ദില്ലി: ഇന്ത്യയുടെമേലുള്ള അമേരക്കയുടെ ഇരട്ടി നികുതി ഇന്നലെ മുതൽ പ്രബാല്യത്തിൽ വന്നു. അമേരിക്കയുടെ ഹാർമോണൈസ്ഡ് താരിഫ് ഷെഡ്യൂൾ അനുസരിച്ച്, കയറ്റുമതിയിൽ 50% യുഎസ് താരിഫ് ഏർപ്പെടുത്തിയ മറ്റ് രണ്ട് രാജ്യങ്ങൾ ബ്രസീലും ലെസോത്തോയുമാണ്. വിയറ്റ്നാമിന് 46 ശതമാനവുമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയിൽ മുൻപന്തിയിലുള്ളത്. ടോപ്-10 രാജ്യങ്ങളുടെ പട്ടിക ഇതാ

1 ലെസോത്തോ 50%

2 ഇന്ത്യ 50%

3 ബ്രസീൽ 50%

4 കംബോഡിയ 49%

5 ലാവോസ് 48%

6. മഡഗാസ്കർ 47%

7 വിയറ്റ്നാം 46%

8 ശ്രീലങ്ക 44%

9 മ്യാൻമർ 44%

10 ഫോക്ക്‌ലാൻഡ് ദ്വീപുകൾ 42%

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവയായ 25% കൂടി ചുമത്തിയത് ഇതോടെ ആകെ 50% തീരുവയായി. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന 55%-ത്തിലധികം ഉൽപ്പന്നങ്ങളെ ഈ നികുതികൾ ബാധിക്കും തുണിത്തരങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകളെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുകയും ചെയ്യും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ചെറുകിട ഉൽ‌പാദന വസ്തുക്കൾ എന്നിവ കയറ്റുമതി ചെയ്യുന്നവർ ഓർഡറുകൾ കുറയുന്നതിനും തൊഴിൽ വെട്ടിക്കുറയക്കുന്നതിനും തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ