കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി, പദ്ധതി പുതിയ കൊവിഡ് സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുത്തി

By Web TeamFirst Published May 21, 2020, 12:23 PM IST
Highlights

ഭാ​ഗിക വായ്പ ​ഗാരന്റി പദ്ധതി വ്യവസ്ഥകൾ പരിഷ്കരിച്ച് 2021 മാർച്ച് 31 വരെ നീട്ടാനും മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. 

ദില്ലി: പ്രതിസന്ധിയിലായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി. പുതിയ കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തിയാണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) ഭവന വായ്പ കമ്പനികൾക്കുമായി പണലഭ്യത ഉറപ്പാക്കാനുളള പദ്ധതി നടപ്പാക്കുന്നത്.

പൊതുമേഖല ബാങ്കുകളിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ചെലവ്. മൊത്തം 30,000 കോ‌‌ടി രൂപയുടെ ​ഗാരന്റിയാണ് സർക്കാർ നൽകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകൾ പുറത്തിറക്കുന്ന കടപത്രം റിസർവ് ബാങ്ക് വാങ്ങും, അതിലൂ‌‌ടെ ലഭിക്കുന്ന വരുമാനം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ഭവന വായ്പ സ്ഥാപനങ്ങളുടെയും ഹൃസ്വകാല ബാധ്യകൾ ഏറ്റെടുക്കാൻ ബാങ്ക് വിനിയോ​ഗിക്കും. 

ഭാ​ഗിക വായ്പ ​ഗാരന്റി പദ്ധതി വ്യവസ്ഥകൾ പരിഷ്കരിച്ച് 2021 മാർച്ച് 31 വരെ നീട്ടാനും മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. 

click me!