ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്

Published : Oct 13, 2026, 11:16 PM IST
india gdp growth imf forecast 2026 2027 7 percent world bank oecd indian economy outlook

Synopsis

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ട്. ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യ സ്ഥിരത നൽകുകയാണെന്നും രാജ്യത്തിന്റെ വളർച്ച ശക്തമായ അടിത്തറയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗം വളരുന്ന രാജ്യമായി തുടരുമെന്നാണ് വിലയിരുത്തൽ.

ദില്ലി: ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ട് പ്രവചിക്കുന്നു. ലോക സമ്പദ് വ്യവസ്ഥക്ക് ഇന്ത്യ സ്ഥിരത നൽകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 2026-2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.1% വളർച്ച കൈവരിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഇതിനോട് യോജിക്കുന്ന നിലപാടാണ് ഐഎംഎഫും സ്വീകരിക്കുന്നത്. ഐഎംഎഫിന്റെ ഇന്ന് പുറത്തിറങ്ങിയ റിപ്പോർട്ടിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരും എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഏതാണ്ട് എല്ലാ വികസിത വികസ്വര രാജ്യങ്ങളെക്കാൾ കൂടുതൽ വളർച്ചാ നിരക്കാണ് ഇന്ത്യയ്ക്ക് ഐഎംഎഫ് പ്രവചിക്കുന്നത്.

7% വളർച്ച ഇന്ത്യയ്ക്കുണ്ടാകുമെന്ന് പറയുന്ന ഐഎംഎഫ് ചൈനയിൽ പ്രതീക്ഷിക്കുന്നത് 4% വളർച്ചയാണ്. അമേരിക്കയിൽ ഇത് 2.3% മാത്രമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. ദില്ലിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ സംസാരിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ വളർച്ചാ നിരക്ക് ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8% വളർച്ച ഉണ്ടായെന്നും ആഗോള രംഗത്തെ ചാഞ്ചാട്ടങ്ങൾക്കിടയിലാണ് ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ ആകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇന്ത്യയുടെ വളർച്ച ലോകത്ത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മോദി പരോക്ഷ മറുപടി നൽകി. സ്വതന്ത്ര മാധ്യമങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. 50 കോടി യൂട്യൂബ് ഉപഭോക്താക്കളും 50 കോടി ഇൻസ്റ്റ​ഗ്രാം ഉപഭോക്താക്കളും ഇന്ത്യയിലുണ്ട് എന്ന കാര്യവും നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.8 ശതമാനമാണ്. ഈ വളർച്ച ശക്തമായ അടിത്തറയിലാണ് നിലകൊള്ളുന്നത്. 12-13 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4 ശതമാനത്തിലധികമായിരുന്നു. കഴിഞ്ഞ വർഷം അത് ഏതാണ്ട് 0.61 ശതമാനമായി കുറഞ്ഞു.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

കേരള ബാങ്ക്: പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ; ലക്ഷ്യം ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പുനഃസ്ഥാപിക്കൽ
രാജ്യത്തുള്ളത് 129 തദ്ദേശീയ ടെക് ബ്രാൻഡുകൾ; ലാഭം കൊയ്യുന്നത് വിരലിലെണ്ണാവുന്നവ മാത്രം, ഇന്ത്യൻ ഗാഡ്‌ജറ്റ് ബ്രാൻഡുകളുടെ വളർച്ചയെ തടയുന്നതെന്ത്?