വിമാന ടിക്കറ്റെടുത്തവരെയും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു; കമ്പനികള്‍ക്ക് മുന്നറിയിപ്പ്

By Web DeskFirst Published Dec 9, 2016, 3:42 PM IST
Highlights

എയര്‍പോര്‍ട്ടുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ക്കും, പെട്രോള്‍ പമ്പുകള്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിന് ഇളവുകള്‍ നല്‍കിയത് ചില സ്വകാര്യ എയര്‍ലൈന്‍ കമ്പനികള്‍ ദുരുപയോഗം ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാറിന് വിവരം ലഭിച്ചിരിക്കുന്നത്. വന്‍ തുകയ്ക്കുള്ള ടിക്കറ്റുകള്‍ പഴയ നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുകയും പിന്നീട് അത് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് വാങ്ങുകയും ചെയ്താണ് കള്ളപ്പണം വെളിച്ചെന്ന് സര്‍ക്കാര്‍ കരുതുന്നത്. റീഫണ്ട് ചെയ്യാനാവാത്ത ടിക്കറ്റേ നല്‍കാവുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും എയര്‍പോര്‍ട്ടുകളിലുള്ള കൗണ്ടറുകള്‍ വഴി ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എയര്‍ലൈന്‍ കമ്പനികള്‍ സൗകര്യം ചെയ്തുകൊടുത്തെന്നാണ് സൂചന.

ടിക്കറ്റ് കൗണ്ടറുകളിലെ വില്‍പ്പന കണക്കുകള്‍ നല്‍കണമെന്ന് നവംബര്‍ 28ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്പനികളില്‍ നിന്ന് ടിക്കറ്റ് വില്‍പന വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗബേ സ്ഥിരീകരിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹവും തയ്യാറായിട്ടില്ല. വലിയ തുകയ്ക്കുള്ള ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കണമെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

click me!