ജി.എസ്.ടി പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് ജെയ്റ്റ്‍ലി

By Web DeskFirst Published Oct 10, 2017, 10:25 AM IST
Highlights

ന്യൂയോര്‍ക്ക്: രാജ്യത്ത് ചരക്ക് സേവന നികുതിയെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും നടക്കുമ്പോഴും, സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ മാറ്റങ്ങളെ അതിവേഗം സ്വീകരിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി.  ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി(,യു.എസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ജി.എസ്.ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ജി.എസ്.ടി പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് ജെയ്റ്റ്‍ലി ആരോപിച്ചത്. പേപാല്‍ സി.ഇ.ഒ ഡാന്‍ഷ്യുല്‍മാന്‍, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനര്‍ജി എന്നിവര്‍ക്കൊപ്പമാണ് ചടങ്ങില്‍ ജെയ്‍റ്റ്‍ലി പങ്കെടുത്തത്. 

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്ത് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി ഇന്ത്യ മാറിയെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നിക്ഷേപ പദ്ധതികള്‍ക്കുള്ള നടപടികള്‍ ലഘൂകരിക്കപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ 95 ശതമാനം നിക്ഷേപങ്ങളും ഓട്ടോമാറ്റിക് രീതിയിലൂടെയാണ് പ്രോസസ് ചെയ്യപ്പെടുന്നത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നിര്‍ത്തലാക്കി. നികുതി സംബന്ധമായ അന്വേഷണങ്ങളില്‍ 99 ശതമാനവും ഓണ്‍ലൈനായി തന്നെ പരിഹരിക്കപ്പെടുന്നു. വലിയ തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ഇന്ത്യ ഇന്ന് സജ്ജമായിക്കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

രാജ്യത്ത്  250 ദേശീയപാതകളുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. ഔര്‍ജ്ജം മിച്ചമുള്ള രാജ്യമായി മാറി.  തുറമുഖങ്ങളുടെ യുവജനങ്ങള്‍  ഡിജിറ്റല്‍ പണമിടപാട് രീതികള്‍ വലിയ തോതില്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

click me!