നോട്ട് നിരോധനം: വാഹനവില്‍പനയില്‍ ഇടിവ്

By Web DeskFirst Published Dec 9, 2016, 10:23 AM IST
Highlights

നോട്ടുനിരോധനത്തെിനു ശേഷം വാഹനവില്‍പ്പനയെ സംബന്ധിച്ച വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവന്നിരുന്നത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് സൊസൈറ്റിയുടെ വിലയിരുത്തലില്‍ വാഹനവിപണിയെയും നോട്ടുനിരോധനം ബാധിച്ചുവെന്ന കണക്കാണ് പുറത്തുവരുന്നത്. എല്ലാ മേഖലയിലും വില്‍പ്പനയില്‍ കുറവു സംഭവിച്ചു. 2015 നവംബര്‍ മാസത്തില്‍ 1.65 മില്യണ്‍ യൂനിറ്റ് വാഹനങ്ങള്‍ വിറ്റിരുന്നത്. ഈ നവംബറില്‍ 1.56 മില്യന്‍ വാഹനങ്ങളാണ് വിറ്റത്. ഇരുചക്ര വാഹന വിപണിയില്‍ പത്തുശതമാനാമാണ് ഇടിവ്. ഹീറോ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ 13 ശതമാനമാണ് ഇടിവു സംഭവിച്ചത്. ഓട്ടോറിക്ഷകള്‍ അടക്കമുള്ള മുച്ചക്ര വാഹന വില്‍പ്പന 26 ശതമാനം കുറഞ്ഞു. കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയെയും മഹേന്ദ്രയെയും നോട്ടുനിരോധനം ബാധിച്ചപ്പോള്‍ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 14 ശതമാനം വര്‍ദ്ധന. ഡിസംബറോടെ മാന്ദ്യം മറികടക്കാനാവുമെന്നും ജനുവരിയില്‍ വില്‍പ്പന പഴയപടിയാവുമെന്നുമാണ് സിയാമിന്റെ കണക്കുകൂട്ടല്‍. 

click me!