മല്യമാര്‍ക്കൊരു പഞ്ഞവുമില്ല; വന്‍തുക  വായ്പ എടുത്ത് മുങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ ഇങ്ങനെ

Published : Aug 16, 2017, 05:15 PM ISTUpdated : Oct 04, 2018, 11:53 PM IST
മല്യമാര്‍ക്കൊരു പഞ്ഞവുമില്ല; വന്‍തുക  വായ്പ എടുത്ത് മുങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ ഇങ്ങനെ

Synopsis

പൊതുമേഖല ബാങ്കുകളില്‍ നിന്ന് വന്‍തുകകളുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 9,000 പേര്‍ 92,376 കോടി രൂപയാണ് വിവിധ ബാങ്കുകളിലേക്കായി തിരിച്ചടിക്കാനുള്ളത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 76,685 കോടി രൂപയുടേത് മാത്രമായിരുന്നു തിരിച്ചടക്കപ്പെടാത്ത വായ്പകള്‍. 

വായ്പ തിരിച്ചടവ് മുടങ്ങിയതില്‍ ഒറ്റ വര്‍ഷം കൊണ്ട് തന്നെ 20 ശതമാനം വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. വന്‍തുക വായ്പ എടുത്ത് മുങ്ങിയവരുടെ എണ്ണത്തിലും ഒരു വര്‍ഷത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തിലും 8,167 പേരാണ് വന്‍തുകകളുടെ കുടിശ്ശിക വരുത്തിയത്. എന്നാല്‍ 2016-17ആയതോടെ വന്‍തുക കുടിശ്ശിക വരുത്തിയവരുടെ എണ്ണം 8,915 ആയി ഉയര്‍ന്നു. 

വായ്പ എടുത്ത ശേഷം മുങ്ങി നടക്കുന്നവര്‍ക്കെതെതിരെ നടപടി തുടങ്ങിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. 1914 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കിട്ടാക്കടം കൂടുന്ന സാഹചര്യത്തില്‍ ഇതില്‍ വലിയൊരു പങ്ക് എഴുതിത്തള്ളുമോ എന്നും ആശങ്കയുണ്ട്. 2016-17ല്‍ 27 പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് 81,683 കോടി രൂപ എഴുതി തള്ളിയിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിഎഫ് പിൻവലിക്കൽ ഈസിയാകും, പാൻ കാർഡ് അധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മുട്ടൻപണി; 2026ൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റങ്ങൾ, അറിയേണ്ടതെല്ലാം
ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം