
ന്യൂഡൽഹി: കാലാവസ്ഥാമാറ്റം രാജ്യത്തെ ഉൽപ്പാദനമേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നുവെന്ന് കണ്ടെത്തലുകൾ. പ്രതിവർഷം പത്ത് ബില്യൺ ഡോളറിൻ നഷ്ടമാണ് ഇൗ മേഖലയിൽ സംഭവിക്കുന്നത്. അതായത് 6418 കോടിയോളം രൂപയുടെ നഷ്ടം. 2020ഒാടെ ഇതിൻ്റെ തീവ്രത വർധിക്കും. കാർഷിക ഉൽപ്പാദനത്തിൽ സമീപവർഷങ്ങളിൽ നേരിയ കുറവായിരിക്കുമെങ്കിലും 2100 ആകുമ്പോഴേക്കും ഇത് 1040 ശതമാനമായിരിക്കുമെന്നാണ് കാർഷിക മന്ത്രാലയം പാർലമെൻ്ററി കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഗോതമ്പ്, അരി, എണ്ണക്കുരു, പയറുവർഗങ്ങൾ, പഴം, പച്ചക്കറി എന്നിവയുടെ കൃഷിയിൽ നിന്നുള്ള ആദായം വർഷങ്ങളായി കുറഞ്ഞുവരികയാണ്. ഇതിന് പുറമെ വരുന്ന കാലാവസ്ഥ മാറ്റം കർഷകരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൊണ്ടുപോകുന്നു. കാർഷികാദായത്തിലെ ഏറ്റക്കുറച്ചിലുകളെ നേരിടാൻ വ്യത്യസ്ത കൃഷി രീതികൾ അനിവാര്യമാമെണന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അരി ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ നേരിടുന്ന വെല്ലുവിളി അയൽരാജ്യമായ ചൈനയോട് പോലും താരതമ്യം ചെയ്യാൻ കഴിയില്ല. കാലാവസ്ഥമാറ്റത്തെ തുടർന്ന് ഉൽപ്പാദനത്തിലുണ്ടായികൊണ്ടിരിക്കുന്ന കുറവ് ഇന്ത്യയെ പാൽ, പയറുവർഗങ്ങൾ എന്നിവയുടെ പ്രധാന ഇറക്കുമതി രാജ്യമാക്കി മാറ്റുമെന്നാണ് ആശങ്ക.
2030 ആകുമ്പോഴേക്കും രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതിലും 65 മില്ല്യൺ ടൺ ഭക്ഷ്യധാന്യങ്ങൾ അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൾ പറയുന്നത്. ഏറ്റവും സാമ്പത്തിക സർവെ പ്രകാരം കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഒമ്പത് മുതൽ പത്ത് വരെ ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് ഇന്ത്യക്കുണ്ടാകുന്നത്. ഇതിൽ 80 ശതമാനം നഷ്ടവും ഇൻഷൂറൻസില്ലാത്തതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.