
സംസ്ഥാനത്തെ 15287 സഹകരണ സ്ഥാപനങ്ങളില്‍ 2716 എണ്ണവും നിര്‍ജീവമാണ്. 663 സ്ഥാപനങ്ങള്‍ ആസ്തിബാധ്യതകള്‍ കണക്കാക്കി അവസാനിപ്പിക്കാനുള്ള നടപടികളിലാണ്. ഇതിനോടാണ് ഇപ്പോഴത്തെ പുതിയ പ്രതിസന്ധിയെ ചേര്‍ത്ത് വായിക്കേണ്ടത്. ആസൂത്രണവും മത്സരക്ഷമതയുമില്ലാതെ പ്രതിസന്ധിയിലായ മാര്‍ക്കറ്റിങ്‌പ്രൊസസിങ് സൊസൈറ്റികളുടെ സ്ഥിതിയാണ് പരിതാപകരം. മൊത്തം 615 സ്ഥാപനങ്ങളില്‍ 347ഉം നിര്‍ജീവം. എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റികളില്‍ 192 എണ്ണം നിശ്ചലം.
ക്ഷീരോദ്പാദക സഹകരണ സൈറ്റികളില്‍ 12 എണ്ണം മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ 32 എണ്ണം അടഞ്ഞ് കിടക്കുന്നു. ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികളില്‍ 318 എണ്ണം പ്രവര്‍ത്തിക്കുമ്പോള്‍ 323ലും പ്രവര്‍ത്തനമൊന്നുമില്ല. കണക്കുകള്‍ ഇങ്ങനെ നില്‍ക്കുമ്പോഴാണ് ക്രെഡിറ്റ് മേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ കൂടി സ്തംഭനത്തില്‍ നില്‍ക്കുന്ന സ്ഥിതി നിര്‍ണായകമാവുന്നത്.
വിവിധ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യങ്ങളിലായി 182 കോടി രൂപയാണ് റബ്‌കോയുടേതായി മാത്രം തിരിച്ചടവില്ലാതെ നില്‍ക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കില്‍ 20 കോടി വേറെയും. പരിയാരം മെഡിക്കല്‍ കോളേജിന് ഹഡ്‌കോയിലും ജില്ലാ ബാങ്കുകളിലുമായി വായ്പാ തുക 100 കോടി കടന്നു. കണ്‍സ്യൂമര്‍ഫെഡിടക്കം എല്ലാ ഫെഡറേഷനുകള്‍ക്കും വലിയ കുടിശ്ശികയുണ്ട്. ഇങ്ങനെ 600 കോടിക്കടുത്താണ് സംസ്ഥാന സഹകരണ ബാങ്കിലെ കിട്ടാക്കടം.
പ്രതിസന്ധികളില്ലാതിരുന്ന മാര്‍ച്ച് 31 വരെ നാല്‍പ്പത് ശതമാനമാണ് പ്രാഥമിക സഹകരണമേഖലയിലെ കിട്ടാക്കടം. മൊത്തം 71450 കോടിരൂപയുടെ വായ്പ്പകളില്‍ 28580 കോടി വരുമിത്. കുടിശികയായി കണക്കാക്കാമെങ്കിലും നോട്ട് കൈമാറ്റത്തില്‍ വന്ന നിയനിത്രണങ്ങളുടെയും സ്തംഭവനാവസ്ഥയുടെയും പശ്ചാത്തലത്തില്‍ തിരിച്ചടവ് കുറയുന്നതോടെ സ്ഥിതി കണ്ടറിയണം. റിസര്‍വ്വ് ബാങ്ക് ലൈസന്‍സുള്ള ജില്ലാ ബാങ്കും സ്തംഭനത്തിലാണ്.
കടം തിരിച്ച് പിടിക്കലും കുടിശിക നിവാരണവും സജീവമാക്കുന്ന ജനുവരി ഡിസംബര്‍ മാസങ്ങള്‍ മുന്നില്‍ നില്‍ക്കെ സഹകരണ മേഖല സ്തംഭിച്ച് നില്‍ക്കുമ്പോള്‍ കിട്ടാക്കടത്തിന്റെ തോത് ഇനിയും ഉയരുമെന്നുറപ്പ്. രാജ്യത്ത് വന്‍കിടക്കാരുടെ കോടികള്‍ വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയിരിക്കെയാണ് സഹകരണ ബാങ്കിങ് മേഖലയെ ഇങ്ങനെ കിട്ടാക്കടം പോലും കൈയിലെത്താത്ത വിധം നിശ്ചലമാക്കി നില്‍ക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.