Latest Videos

അന്താരാഷ്ട്ര എണ്ണവില കുതിക്കുന്നു; ഇന്ത്യയ്ക്ക് ആശങ്ക

By Web TeamFirst Published Sep 27, 2018, 3:08 PM IST
Highlights

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 

ദില്ലി: രാജ്യാന്തര വിപണിയില്‍ എണ്ണവില നിയന്ത്രണങ്ങളില്ലാതെ കുതിച്ചുകയറുന്നത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാവുന്നു. രാജ്യന്തര വിപണിയില്‍ ഇന്ന് ബാരലിന് 82 ഡോളറിലേക്കാണ് എണ്ണവില കുതിച്ചുകയറിയത്.

എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില നിയന്ത്രിക്കണമെന്ന യുഎസ്സിന്‍റെ ആവശ്യകത കഴിഞ്ഞ ദിവസം ഒപെക് തള്ളിയതോടെയാണ് എണ്ണവില കുതിച്ചുയര്‍ന്ന് തുടങ്ങിയത്. നവംബറോടെ ഇറാനുമുകളില്‍ യുഎസ് ഉപരോധം കൂടി ശക്തമാകുന്നതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ഭീഷണി ഉയര്‍ന്നേക്കും.

ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 

ഇതോടെ അടുത്തകാലത്ത് എണ്ണവില കുറയാനുളള സാധ്യത മങ്ങുകയാണ്. ഇനി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ എക്സൈസ് നികുതിയോ, സംസ്ഥാന വാറ്റോ കുറയ്ക്കാതെ പെട്രോള്‍, ഡീസല്‍ വിലകള്‍ രാജ്യത്ത് കുറയില്ലെന്നുറപ്പായി.   

click me!