ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം; മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ

By Web DeskFirst Published Mar 26, 2018, 8:34 PM IST
Highlights
  • പിഴയ്ക്കൊപ്പം ജിഎസ്ടിയും
  • 17 രൂപമുതല്‍ 25 രൂപവരെ പിഴ

മുംബൈ: ബാലന്‍സില്ലാലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവ്‍ സൂക്ഷിക്കുക, ബാലന്‍സില്ലാത്ത കാര്‍ഡുകൊണ്ടുള്ള ഉപയോഗത്തിന് പിഴ ഈടക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചു. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാതെ എടിഎമ്മില്‍ നിന്നോ മറ്റ് തരത്തിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കുമെന്നാണ് ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്. ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍  17 രൂപമുതല്‍ 25 രൂപവരെ പിഴയിനത്തില്‍ ഈടാക്കും.  ഈ തുകയ്ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.

പിഴയായി 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എന്നാല്‍ എച്ഡിഎഫ്സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും ഈടാക്കുക. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴ ഈടാക്കുന്നതെന്നും ബാങ്കുകള്‍ പറയുന്നു.

click me!