
ദില്ലി: അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതത്തിന് ഏപ്രില്‍ ഒന്നു മുതല്‍ ഇ-വേ ബില്‍ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കി. ഈ മാസം പത്താം തീയ്യതി ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
വിവിധ സംസ്ഥാനങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇ-വേ ബില്‍ നടപ്പാക്കുന്നത്. കേരളം ആദ്യ ഗ്രൂപ്പിലായതിനാല്‍ അടുത്തമാസം ഒന്നു മുതല്‍ തന്നെ ഇ-വേബില്‍ നടപ്പിലാക്കിത്തുടങ്ങും. നിലവില്‍ ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടിയതില്‍ പിന്നെ പരിശോധനയ്ക്ക് പകരം സംവിധാനങ്ങളില്ല. അടുത്തമാസം മുതല്‍ 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള സാധനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകണമെങ്കിൽ ഇ-വേ ബിൽ ആവശ്യമാണ്. ഇന്റർനെറ്റ് വഴിയും ജി.എസ്.ടി വകുപ്പിന്റെ മൊബൈൽ ആപ്പിലൂടെയും ഇ–വേ ബിൽ തയാറാക്കാം. രണ്ട് മാസം കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇ-വേ ബില്‍ സംവിധാനം പ്രാബല്യത്തില്‍ വരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.