യുഎസിനെതിരെ പോരാടാന്‍ അയല്‍ക്കാരുടെ സഹായം ചോദിച്ച് ചൈന, അമേരിക്ക അതിശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ മന്ത്രി

Published : May 24, 2019, 10:19 PM ISTUpdated : May 24, 2019, 10:21 PM IST
യുഎസിനെതിരെ പോരാടാന്‍ അയല്‍ക്കാരുടെ സഹായം ചോദിച്ച് ചൈന, അമേരിക്ക അതിശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ മന്ത്രി

Synopsis

ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയാണ് യോഗത്തില്‍ പങ്കെടുത്ത എട്ട് രാജ്യങ്ങളുടെ പ്രതിനിധികളോടും വ്യാപാര യുദ്ധം നേരിടാന്‍ സഹായം ആവശ്യപ്പെട്ടത്. "ഞങ്ങള്‍ ആഗ്രഹിക്കുന്നത് വിശാല അര്‍ത്ഥത്തിലുളള സഹായമാണ്" വാങ് യി പറഞ്ഞു. യോഗത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലും ചൈന വിഷയം ആവര്‍ത്തിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ദില്ലി: യുഎസ്സിനെതിരെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വ്യാപാര യുദ്ധത്തില്‍ അയല്‍ക്കാരായ ഏഷ്യന്‍ രാജ്യങ്ങളുടെ സഹായം ചോദിച്ച് ചൈന. വ്യാപാര യുദ്ധം നേരിടാന്‍ റഷ്യയുടെയും മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെയും സഹായമാണ് ചൈന തേടിയത്. കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായി കോ -ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലാണ് ചൈന മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചത്. 

ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയാണ് യോഗത്തില്‍ പങ്കെടുത്ത എട്ട് രാജ്യങ്ങളുടെ പ്രതിനിധികളോടും വ്യാപാര യുദ്ധം നേരിടാന്‍ സഹായം ആവശ്യപ്പെട്ടത്. "ഞങ്ങള്‍ ആഗ്രഹിക്കുന്നത് വിശാല അര്‍ത്ഥത്തിലുളള സഹായമാണ്" വാങ് യി പറഞ്ഞു. യോഗത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിലും ചൈന വിഷയം ആവര്‍ത്തിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ഏകപക്ഷീയമായ വ്യാപാര ക്രമത്തിന് തയ്യാറല്ലെന്നാണ് ചൈനയുടെ നിലപാട്. വ്യാപാര യുദ്ധം കടുക്കുന്നത് ആഗോള വ്യാപാര സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. അമേരിക്ക ഞങ്ങളുടെ മുകളില്‍ അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.  

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?