ആദ്യ 50 ലേക്ക് എത്താനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ; നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുളള വ്യാപാരം തുടങ്ങിയവയില്‍ ഈ വര്‍ഷം മികച്ച റാങ്ക് നേടിയേക്കും

By Web TeamFirst Published May 12, 2019, 5:51 PM IST
Highlights

നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുളള വ്യാപാരം തുടങ്ങിയ വിഭാഗങ്ങളിലെ റാങ്കിംഗില്‍ ഇന്ത്യ ഈ വര്‍ഷം മെച്ചപ്പെട്ട പ്രകടനം നടത്തിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടല്‍. 

ദില്ലി: ലോക ബാങ്കിന്‍റെ ഈ വര്‍ഷത്തെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം നടത്താനായേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുളള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 50 ല്‍ ഇടം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 

നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുളള വ്യാപാരം തുടങ്ങിയ വിഭാഗങ്ങളിലെ റാങ്കിംഗില്‍ ഇന്ത്യ ഈ വര്‍ഷം മെച്ചപ്പെട്ട പ്രകടനം നടത്തിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടല്‍. പോയ വര്‍ഷം ബിസിനസ് റാങ്കിങില്‍ ഇന്ത്യ വലിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ റാങ്കിങില്‍ 100 ല്‍ നിന്ന് 77 ലേക്ക് ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നിരുന്നു. ബിസിനസ് ആരംഭിക്കുന്നതിനും ചെയ്യുന്നതിനുമായി ബന്ധപ്പെട്ട പത്ത് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക ബാങ്ക് രാജ്യങ്ങളുടെ ബിസിനസ് സൗഹൃദ റാങ്കിംഗ് തീരമാനിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് ലോക ബാങ്ക് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. 

click me!