തിരിച്ചടിക്കുമെന്ന് ബെയ്ജിങ്, കരാറിനെ തകര്‍ത്തുവെന്ന് ട്രംപ്: വീണ്ടും കത്തിക്കയറി വ്യാപാര യുദ്ധഭീതി

By Web TeamFirst Published May 10, 2019, 10:19 AM IST
Highlights

ബെയ്ജിങിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ 'അവര്‍ കരാര്‍ ലംഘിച്ചു, കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ അവര്‍ അനുഭവിക്കേണ്ടിവരും' ഫ്ലോറിഡയിലെ പ്രചരണ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. 

ന്യൂയോര്‍ക്ക്: വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാറിനെ തകര്‍ത്തുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ 20,000 കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് മെയ് 10 മുതല്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായി യുഎസ് തീരുവ ഉയര്‍ത്തിയാല്‍ അടിയന്തര പ്രതിരോധ നടപടികളുമായി തിരിച്ചടിക്കുമെന്ന് ബെയ്ജിങ്ങും വ്യക്തമാക്കിയിരുന്നു. 

ബെയ്ജിങിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ 'അവര്‍ കരാര്‍ ലംഘിച്ചു, കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ അവര്‍ അനുഭവിക്കേണ്ടിവരും' ഫ്ലോറിഡയിലെ പ്രചാരണ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച യുഎസില്‍ വച്ച് നടക്കേണ്ടിയിരുന്ന വ്യാപാര ചര്‍ച്ച ഇരു രാജ്യങ്ങളും നേരത്തെ റദ്ദാക്കിയിരുന്നു. 

വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയതിന് യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറിനെ ചൈന കുറ്റപ്പെടുത്തി. എന്നാല്‍ ബെയ്ജിങുമായി ഇപ്പോഴും കരാറിന് സാധ്യതകളുളളതായി ലൈതൈസറിന്‍ അഭിപ്രായപ്പെട്ടു. യുഎസ് പ്രഖ്യാപിച്ച താരിഫ് നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്നതോയടെ വീണ്ടും വ്യാപാര യുദ്ധം ശക്തമായേക്കും. ഇന്ത്യന്‍ രൂപയടക്കമുളള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയ്ക്കും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയരാനും യുഎസ്- ചൈന സംഘര്‍ഷങ്ങള്‍ വഴിവച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.  
 

click me!