വെള്ളിയാഴ്ച്ച വ്യാപാരം; രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്

By Web TeamFirst Published Oct 19, 2018, 12:47 PM IST
Highlights

ബാങ്കുകളില്‍ നിന്നും ഫോറിന്‍ എക്സചേഞ്ചുകളില്‍ നിന്നും രാവിലെ അമേരിക്കന്‍ ഡോളറിന് വലിയ ആവശ്യകതയാണ് ദൃശ്യമാകുന്നത് ഇതാണ് ഇന്ത്യന്‍ നാണയത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. 

മുംബൈ: വെള്ളിയാഴ്ച്ച രാവിലെ രൂപയ്ക്ക് നഷ്ടത്തോടെ തുടക്കം. വിനിമയ വിപണിയില്‍ രാവിലെ ഡോളറിനെതിരെ 73.61 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് പൈസയുടെ ഇടിവ് നേരിട്ട് 73.64 എന്ന നിലയിലാണ്. 

ബാങ്കുകളില്‍ നിന്നും ഫോറിന്‍ എക്സചേഞ്ചുകളില്‍ നിന്നും രാവിലെ അമേരിക്കന്‍ ഡോളറിന് വലിയ ആവശ്യകതയാണ് ദൃശ്യമാകുന്നത് ഇതാണ് ഇന്ത്യന്‍ നാണയത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. 

തിങ്കളാഴ്ച്ച രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 73.61 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട് ബാരലിന് 79.59 ഡോളര്‍ എന്ന നിലയിലാണിപ്പോള്‍ നിരക്ക്.

click me!