ഗോള്‍ഡ് ബോണ്ടിന് ഗ്രാമിന്‍റെ വില നിശ്ചയിച്ചു; ഇനി പണം കൊയ്യാനുളള സമയം

By Web TeamFirst Published Oct 14, 2018, 2:26 PM IST
Highlights

ബോണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ഡിജിറ്റലായി പണമടയ്ക്കുന്നവര്‍ക്ക് വിലയില്‍ 50 രൂപയുടെ കിഴിവ് നല്‍കാനും കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. ഇതോടെ ഓണ്‍ലൈനില്‍ ബോണ്ട് വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 3,096 രൂപയാണ് നിരക്ക്. 

തിരുവനന്തപുരം: ഒക്ടോബര്‍ 15 മുതല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ്ണ ബോണ്ടിന്‍റെ വില നിശ്ചയിച്ചു. ഒരു ഗ്രാമിന് തുല്യമായ ഒരു യൂണിറ്റ് ബോണ്ട് നിരക്ക് 3,146 രൂപയാണ്. 

ബോണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ഡിജിറ്റലായി പണമടയ്ക്കുന്നവര്‍ക്ക് വിലയില്‍ 50 രൂപയുടെ കിഴിവ് നല്‍കാനും കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. ഇതോടെ ഓണ്‍ലൈനില്‍ ബോണ്ട് വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 3,096 രൂപയാണ് നിരക്ക്. 

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ എല്ലാ മാസവും ബോണ്ട് പുറത്തിറക്കും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍, തെരഞ്ഞെടുത്ത പോസ്റ്റാഫീസുകള്‍, സ്റ്റോക്ക് എക്സചേഞ്ചുകള്‍ എന്നിവ വഴി നിങ്ങള്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം.

നിക്ഷേപത്തിന് 2.5 ശതമാനം പലിശ ലഭിക്കും. ബോണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇത് അപ്പോഴുളള സ്വര്‍ണ്ണ നിരക്ക് അടിസ്ഥാനമാക്കി പണമാക്കി മാറ്റുകയും ചെയ്യാം. ആറ് മാസം കൂടുമ്പോഴാവും പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിത്തരുക.     

click me!