രാജ്യത്തെ എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Oct 12, 2018, 12:11 PM IST
Highlights

ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴും ബാരലിന് 80 ഡോളറിന് മുകളില്‍ തുടരുകയാണ്. ഒപ്പം രൂപയുടെ മൂല്യത്തകര്‍ച്ച കൂടി തുടരുന്ന സാഹചര്യത്തില്‍ എണ്ണ ഇറക്കുമതി ഇന്ത്യയുടെ വ്യാപാര കമ്മി വലിയ രീതിയിലാണ് ഉയര്‍ത്തുന്നത്. രൂപയുടെ വിനിമയ വിപണിയിലെ മൂല്യം നിലവില്‍ ഡോളറിനെതിരെ 73 ല്‍ തുടരുകയാണ്.   
 
ദില്ലി: ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രധാനമന്ത്രി യോഗം വിളിച്ചു. ധനമന്ത്രി അരുണ്‍ ‍ജെയ്റ്റ്ലി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവർ യോഗത്തിൽ പങ്കടുക്കും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതും യോഗം ചർച്ച ചെയ്യും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും, രാജ്യത്ത് ഇന്ധന വില കൂടുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചത്.

click me!