നാളെ ജ്വല്ലറികള്‍ തുറക്കില്ല; സ്വര്‍ണ്ണവ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍

By Web DeskFirst Published Apr 4, 2017, 8:01 AM IST
Highlights

തിരുവനന്തപുരം: സ്വര്‍ണ്ണാഭരണങ്ങളുടെ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍. സെക്രട്ടേറിയേറ്റിനു മുന്നിലാണ് കേരള ജ്വല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരം തുടങ്ങിയത്. ബുധനാഴ്ച ജ്വല്ലറികള്‍ അടച്ചിട്ട് സമരം ചെയ്യും.

ജ്വല്ലറികള്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അഞ്ച് ശതമാനം വാങ്ങല്‍ നികുതി നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് പ്രതിഷേധം. കോമ്പൗണ്ടിങ് നികുതിക്കു പുറമെ പഴയ ആഭരണങ്ങള്‍ വാങ്ങുമ്പോഴുള്ള അഞ്ച് ശതമാനം നികുതി പിന്‍വലിക്കുമെന്ന സൂചന ധനമന്ത്രി അടുത്തിടെ നിയമസഭയില്‍ നല്‍കിയെങ്കിലും തീരുമാനം നീളുന്നതിലാണ് പ്രതിഷേധം. ഇന്നും നാളെയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. ബുധനാഴ്ച സംസ്ഥാനത്തുടനീളം കടകള്‍ അടച്ച് സമരം ചെയ്യുമെന്നും കേരള ജുവല്ലേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

click me!