ചരക്ക് സേവന നികുതി കുറയ്ക്കുമെന്ന് സൂചന

Web Desk |  
Published : Jul 01, 2018, 06:47 PM ISTUpdated : Oct 02, 2018, 06:49 AM IST
ചരക്ക് സേവന നികുതി കുറയ്ക്കുമെന്ന് സൂചന

Synopsis

റവന്യൂ വരുമാനം വര്‍ദ്ധിച്ചാല്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് തന്നെ സര്‍ക്കാര്‍ കൈമാറുമെന്ന് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍

ദില്ലി: രാജ്യത്ത് ചില ഉല്‍പ്പന്നങ്ങളുടെയെങ്കിലും ചരക്ക് സേവന നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഒരു ലക്ഷം കോടിയുടെ അധിക നികുതി വരുമാനം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കപ്പെുന്നത്. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തില്‍ നിന്നും സൂചനകളും ലഭിച്ചു.

റവന്യൂ വരുമാനം വര്‍ദ്ധിച്ചാല്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് തന്നെ സര്‍ക്കാര്‍ കൈമാറുമെന്ന് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലെ കൂടുതല്‍ നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിലേക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തിയ ശേഷം ഇതുവരെ 320 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറച്ചിട്ടുണ്ട്. നേരത്തെ അരുണ്‍ ജെയ്റ്റ്‍ലിയും നികുതി കുറയ്ക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. അടുത്തിടെ വിരമിച്ച മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍, 28 ശതമാനമെന്ന ഉയര്‍ന്ന നികുതി സ്ലാബ് ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുത്തയാള്‍ മരിച്ചാല്‍ ആര് തിരിച്ചടയ്ക്കണം? ബാങ്കുകള്‍ പറയാത്ത കാര്യങ്ങള്‍ ഇതാ
സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍