
ചപ്പാത്തി പൊതിഞ്ഞ് ഓഫീസിലേക്കും സ്കൂളിലേക്കും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോയിലിന് മറ്റൊരു ഉപയോഗം കൂടിയുണ്ട്. വീട്ടില്‍ അത്യാവശ്യത്തിനായി മാറ്റിവയ്ക്കുന്ന പണം സൂക്ഷിക്കാനും ഇത് സഹായിക്കും. എന്നാല്‍, നോട്ടുകള്‍ പൊതിയുമ്പോഴും സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. അപ്രതീക്ഷിത ചെലവുകള്‍ വരുമ്പോള്‍ ഉടന്‍ ഉപയോഗിക്കാന്‍ കുറച്ചു പണം വീട്ടില്‍ കരുതുന്നത് ഉപകാരപ്പെടും. പ്രത്യേകിച്ച്, ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍. പണം പ്രത്യേകം പൊതിഞ്ഞു സൂക്ഷിക്കുന്നത് അനാവശ്യമായി സാധനങ്ങള്‍ വാങ്ങാനും പെട്ടെന്നുള്ള ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ചെലവഴിക്കാനുമുള്ള പ്രേരണ കുറയ്ക്കാന്‍ സഹായിക്കും. യഥാര്‍ഥ അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ പണം ബാക്കിയുണ്ടാകുകയും ചെയ്യും.
അലുമിനിയമാണ് ഫോയിലിന്റെ പ്രധാന നിര്‍മാണവസ്തു. അതിന്റെ ഗ്രേഡിന് അനുസരിച്ച് ഇരുമ്പ്, സിലിക്കണ്‍, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. വായുവിലെ ഓക്സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അലുമിനിയത്തിന്റെ ഉപരിതലത്തില്‍ അലുമിനിയം ഓക്സൈഡിന്റെ നേര്‍ത്ത സംരക്ഷണപാളി സ്വാഭാവികമായി രൂപപ്പെടും. ലോഹം തുരുമ്പെടുക്കുന്നതും ദ്രവിക്കുന്നതും തടയാന്‍ ഈ പാളി സഹായിക്കുന്നു. ഇന്ത്യന്‍ കറന്‍സി നോട്ടുകളാകട്ടെ, സാധാരണ കടലാസ് പോലെ മരത്തില്‍നിന്നുള്ള പള്‍പ്പ് ഉപയോഗിച്ചല്ല നിര്‍മിക്കുന്നത്. പരുത്തി അടിസ്ഥാനമാക്കിയുള്ള കടലാസാണ് ഇതിനായി ഉപയോഗിക്കുന്നത്. പതിവായുള്ള കൈമാറ്റവും ഉപയോഗവും താങ്ങാനുള്ള കരുത്തും ഈടും നോട്ടുകള്‍ക്ക് ലഭിക്കുന്നത് ഇതിലൂടെയാണ്. നോട്ടുകള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ്, ശരിയായി മടക്കി അടച്ചാല്‍ പൊടിയും ഈര്പ്പവുമടിക്കാതെ സംരക്ഷിക്കം
ഈര്‍പ്പം കടക്കുന്നത് തടയുന്ന ഒരു പാളിയായി അലുമിനിയം ഫോയില്‍ പ്രവര്‍ത്തിക്കുന്നു. പൊടിയും പുറത്തുനിന്നുള്ള മറ്റു മാലിന്യങ്ങളും നോട്ടുകളില്‍ എത്തുന്നതും തടയും. അതുകൊണ്ട്, ഏതാനും മാസങ്ങളോ അതിലധികമോ കാലത്തേക്ക് വീട്ടില്‍ പണം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അധിക സംരക്ഷണമായി ഉപയോഗിക്കാം. പൊതിയുന്നതിനു മുന്‍പ് ശ്രദ്ധിക്കാം
എല്ലാ നോട്ടുകളും പൂര്‍ണമായി ഉണങ്ങിയതാണെന്ന് ഉറപ്പാക്കണം. പൊതിയാന്‍ ഉപയോഗിക്കുന്ന സ്ലാബിലോ മറ്റു പ്രതലങ്ങളിലോ നനവുണ്ടാകരുത്. ഉള്ളില്‍ ഈര്‍പ്പം കുടുങ്ങിയാല്‍ കാലക്രമേണ നോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.
അടിയന്തര ആവശ്യങ്ങള്‍ക്കായി വീട്ടില്‍ കരുതുന്ന പണം 5,000 മുതല്‍ 10,000 വരെ പോലുള്ള മിതമായ തുകയായി പരിമിതപ്പെടുത്തുക. ഉണങ്ങിയതും സുരക്ഷിതവുമായ സ്ഥലത്തായിരിക്കണം സൂക്ഷിക്കേണ്ടത്. നോട്ടുകള്‍ക്ക് കേടുപാടുകളില്ലെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.