ജിഎസ്ടി കൗൺസിൽ യോഗം; കേരളത്തിന് ഇന്ന് നിര്‍ണ്ണായകം

Published : Sep 28, 2018, 10:44 AM IST
ജിഎസ്ടി കൗൺസിൽ യോഗം; കേരളത്തിന് ഇന്ന് നിര്‍ണ്ണായകം

Synopsis

ഒരു സംസ്ഥാനത്തിന് മാത്രമായി സെസ്സ് ഏര്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി മന്ത്രി തോമസ് ഐസക്കിനെ അറിയിച്ചു

ദില്ലി: സുപ്രധാന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും.കേരളത്തിന്‍റെ പ്രളയം ദുരിതാശ്വാസത്തിനായി രാജ്യത്താകമാനം ജിഎസ്ടിക്ക് മേല്‍ സെസ്സ് പിരിക്കണമെന്ന നിര്‍ദേശം ഇന്ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും. 

രണ്ടു വര്‍ഷത്തേക്ക് സെസ്സ് പിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി. രണ്ടായിരം കോടി രൂപ ഇങ്ങനെ സമാഹരിക്കാന്‍ കഴിയും. സംസ്ഥാന ജിഎസ് ടിയിന്മേല്‍ 10 ശതമാനം സെസ്സ് പിരിക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. 

എന്നാല്‍, ഒരു സംസ്ഥാനത്തിന് മാത്രമായി സെസ്സ് ഏര്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി മന്ത്രി തോമസ് ഐസക്കിനെ അറിയിച്ചു.  

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?