ഇന്ത്യയുടെ ഭാവി വളര്‍ച്ച എന്താവുമെന്ന് പ്രവചിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

By Web DeskFirst Published May 22, 2018, 5:36 PM IST
Highlights
  • രാജ്യത്ത് ഇലകിട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള ഏറ്റവും അനുയോജ്യമായ സമയമിതാണ്

ദില്ലി: ചരക്ക് സേവന നികുതി, നോട്ട് നിരോധനം, പാപ്പരത്ത നിയമം (ഐബിസി) എന്നീ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തില്‍ 2022 ഓടെ ഇന്ത്യന്‍ സമ്പത്ത്‍വ്യവസ്ഥ സുസ്ഥിരാടിസ്ഥാനത്തില്‍ 9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് നീതി ആയോഗ്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അറിയിച്ചു. 

2017-18 ഇന്ത്യന്‍ സമ്പത്ത്‍വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച നേടിയെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയില്‍ വില ബാരലിന് 80 യു.എസ്. ഡോളറിലെത്തി നില്‍ക്കുന്നതിനാല്‍ രാജ്യത്ത് ഇലകിട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് രാജീവ് കുമാര്‍ പറഞ്ഞു. നീതി ആയോഗ് സംഘടിപ്പിച്ച ഫെയ്സ്ബുക്ക് ലൈവിലായിരുന്നു വൈസ് ചെയര്‍മാന്‍റെ പ്രതികരണം. 

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുളള പരീക്ഷണ പദ്ധതികള്‍ നീതി ആയോഗ് നടത്തി വരുന്നുണ്ടെന്ന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചു. 2022 ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 

click me!