കൊച്ചിയില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി

Web Desk |  
Published : Mar 13, 2018, 11:01 PM ISTUpdated : Jun 08, 2018, 05:47 PM IST
കൊച്ചിയില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി

Synopsis

ഡല്‍ഹിയില്‍ നിന്നുള്ള 17 സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്ത ഇന്‍ഡിഗോ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു.

കൊച്ചി: എ320 നിയോ വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കരുതെന്ന ഡിജിസിഎ നിര്‍ദേശത്തെ തുടര്‍ന്ന് സ്വകാര്യവിമാനകമ്പനികളായ ഇന്‍ഡിഗോ,ഗോഎയര്‍ എന്നിവര്‍ തങ്ങളുടെ 66 സര്‍വീസുകള്‍ റദ്ദാക്കി.

18 നഗരങ്ങളില്‍ നിന്നുള്ള 48 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയപ്പോള്‍ എട്ട് നഗരങ്ങളില്‍ നിന്നുള്ള 18 സര്‍വീസുകളാണ് ഗോഎയര്‍ ക്യാന്‍സല്‍ ചെയ്തത്. 

ഡല്‍ഹിയില്‍ നിന്നുള്ള 17 സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്ത ഇന്‍ഡിഗോ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു. ഇവ കൂടാതെ മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഗുവാഹത്തി, ഇന്‍ഡോര്‍, ജമ്മു, റാഞ്ചി, ഭുവനേശ്വര്‍, നാഗ്പുര്‍, പാറ്റ്‌ന, വാരാണാസി, അഹമ്മദാബാദ്, അമൃത്സര്‍, കോയമ്പത്തൂര്‍, കൊച്ചിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളേയും റദ്ദാക്കാല്‍ ബാധിച്ചിട്ടുണ്ട്. 

ബുധനാഴ്ച്ചത്തെ കൊച്ചി-ഹൈദരാബാദ്  ഹൈദരാബാദ്-കൊച്ചി സര്‍വീസുകള്‍ ഗോഎയര്‍ റദ്ദാക്കിയിട്ടുണ്ട്. 

ഇന്‍ഡിഗോ റദ്ദാക്കിയ കൊച്ചി സര്‍വീസുകള്‍ 

പുറപ്പെടുന്ന എത്തുന്ന സ്ഥലം- പുറപ്പെടുന്ന സ്ഥലം - പുറപ്പെടുന്ന സമയം-ലക്ഷ്യസ്ഥാനത്തെുത്തുന്നസമയം-റദ്ദാക്കിയ ദിവസങ്ങള്‍ എന്നീ ക്രമത്തില്‍ 

കൊച്ചി-ചെന്നൈ-05.45-06.55-16 മാര്‍ച്ച് - 24 മാര്‍ച്ച്
ചെന്നൈ-കൊച്ചി-07.40-08.55- 16 മാര്‍ച്ച് - 24 മാര്‍ച്ച് 

കൊച്ചി -ബെംഗളൂരു-09.25-10.25-16 മാര്‍ച്ച് - 24 മാര്‍ച്ച് 
ബെംഗളൂരു- കൊച്ചി - 10.55-12.00- 16 മാര്‍ച്ച്- 24 മാര്‍ച്ച്

കൊച്ചി-ചെന്നൈ-12.30-13.35-16 മാര്‍ച്ച് മുതല്‍ 24 മാര്‍ച്ച് വരെ
ചെന്നൈ-കൊച്ചി-14.05-15.10-16 മാര്‍ച്ച് മുതല്‍ 24 മാര്‍ച്ച് വരെ

കൊച്ചി-ബെംഗളൂരു-15.40-16.45-16 മാര്‍ച്ച് 24 മാര്‍ച്ച്
ബെംഗളൂരു-കൊച്ചി-17.15-18.40-16 മാര്‍ച്ച്-24 മാര്‍ച്ച്

കൊച്ചി-ചെന്നൈ-19.10-20.15-16 മാര്‍ച്ച് മുതല്‍ 24 മാര്‍ച്ച് വരെ
ചെന്നൈ-കൊച്ചി-20.45-21.55-16മാര്‍ച്ച് മുതല്‍ 24 വരെ 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സ്വർണം വാങ്ങാൻ സുവർണാവസരമാണോ ഇത്? വീണ്ടും വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം
കുടുംബ ബാധ്യത ഏറ്റെടുത്തു, വർഷങ്ങൾക്ക് മുൻപ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; വാട്‌സാപ്പിന്റെ അമരത്തേക്ക് ഇന്ത്യക്കാരൻ കുനാൽ ഷാ