ജന്‍ ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപത്തിന് വന്‍ വളര്‍ച്ച: ഏറ്റവും പുതിയ കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Feb 11, 2019, 4:28 PM IST
Highlights

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 2017 മാര്‍ച്ച് മുതല്‍ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായിട്ടുണ്ട്. 2014 ഓഗസ്റ്റ് 28 നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ആരംഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ കുടുംബത്തിനും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജന്‍ ധന്‍ അക്കൗണ്ടിലെ നിക്ഷേപം 90,000 കോടി രൂപയിലേക്ക് എത്തുന്നു. 2019 ജനുവരി 30 ആയപ്പോഴേക്കും 89,257.57 കോടി രൂപയിലെത്തി. 

കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 2017 മാര്‍ച്ച് മുതല്‍ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായിട്ടുണ്ട്. 2014 ഓഗസ്റ്റ് 28 നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ആരംഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ കുടുംബത്തിനും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 

2018 ഓഗസ്റ്റ് 28 മുതല്‍ പുതിയ അക്കൗണ്ടുകള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇതിനോടൊപ്പം ഓവര്‍ ഡ്രാഫ്റ്റ് പരിധി 10,000 ലേക്ക് വര്‍ധിപ്പിച്ചിരുന്നു. 2,615 രൂപയാണ് അക്കൗണ്ടുകളിലെ ശരാശരി നിക്ഷേപം. പദ്ധതിക്ക് കീഴില്‍ നിലവില്‍ 34.14 കോടി അക്കൗണ്ട് ഉടമകളാണുളളത്. അക്കൗണ്ട് ഉടമകളില്‍ വനിതകള്‍ 53 ശതമാനമാണ്. 59 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അര്‍ദ്ധ ഗ്രാമീണ മേഖലകളില്‍ നിന്നുളളവരുടേതാണ്.  
 
click me!