കേരള ബാങ്ക് അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും: കടകംപള്ളി സുരേന്ദ്രന്‍

By Web TeamFirst Published Jan 18, 2019, 2:46 PM IST
Highlights

രാജ്യത്തെ പുതുതലമുറ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാസത്തിൽ രണ്ട് തവണയിൽ അധികം സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപത്തിനും സർവ്വീസ് ചാർജ്ജ് ഈടാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലുളളത്.

തിരുവനന്തപുരം: കേരള ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്തമാസം തന്നെ കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

രാജ്യത്തെ പുതുതലമുറ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാസത്തിൽ രണ്ട് തവണയിൽ അധികം സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപത്തിനും സർവ്വീസ് ചാർജ്ജ് ഈടാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലുളളത്. ഈ സാഹചര്യത്തിൽ സഹകരണ സംഘങ്ങൾ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരള ബാങ്ക് വരുന്നതോടെ നിലവില്‍ തുടരുന്ന സംസ്ഥാന സഹകരണ സംവിധാനത്തിന്‍റെ ത്രിതല സംവിധാനം ഇല്ലാതാവും. ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതാവുന്നതിനാലാണിത്. ഇതോടെ ഇനിമുതല്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ദ്വിതല സംവിധാനമാകും ഉണ്ടാവുക.    
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്‍റെ 20 ശാഖകളുടെ ചേര്‍ന്ന് 824 ശാഖകളാവും പുതിയ കേരള സഹകരണ ബാങ്ക് അഥവാ കേരള ബാങ്കിനുണ്ടാവുക.

click me!